സെല്‍ഫ് ഡ്രൈവ് കാറുകള്‍ നിര്‍മിക്കാന്‍ ഫോര്‍ഡും; ഗൂഗിളുമായി ചര്‍ച്ച ആരംഭിച്ചു

ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ക്കായി ഫോര്‍ഡ് മോട്ടോഴ്‌സും രംഗത്തെത്തുന്നു. സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ നിര്‍മ്മിച്ച് നിരത്തിലെത്തിക്കുന്നതിനായി ഫോര്‍ഡ് ഗൂഗിളുമായി ചര്‍ച്ചകള്‍ ആരംഭിച്ചു. ഇടപാട് സത്യമായാല്‍ ഫോര്‍ഡിനായി ഗൂഗിള്‍ നിര്‍മിക്കുന്ന സെല്‍ഫ് ഡ്രൈവിംഗ് കാറിന്റെ മാതൃക ജനുവരിയില്‍ നടക്കുന്ന ലാസ് വേഗാസ് മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കും. എന്നാല്‍, ഗൂഗിള്‍ ഔദ്യോഗികമായി ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഗൂഗിളിലെ തന്നെ ചില ഉദ്യോഗസ്ഥര്‍, ഫോര്‍ഡുമായി ചര്‍ച്ചകള്‍ നടന്ന വിവരം സ്ഥിരീകരിക്കുന്നുണ്ട്.

ഈവര്‍ഷം ആദ്യം മുതല്‍ ഗൂഗിള്‍ ഇക്കാര്യത്തില്‍ ലോകത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തി വരുന്നുണ്ടായിരുന്നു. സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ വിപണിയില്‍ എത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഒരു ടീമിനെയും സൃഷ്ടിച്ചിട്ടുണ്ട് ഗൂഗിള്‍. 2020-ഓടെ ഓട്ടോണമസ് കാറുകള്‍ വിപണിയില്‍ എത്തിക്കാനാണ് ഗൂഗിളിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ജൂണില്‍ തന്നെ ഗൂഗിള്‍ കാറിന്റെ ടെസ്റ്റ് ഡ്രൈവ് ആരംഭിച്ചിരുന്നു. ഗൂഗിളിന്റെ സ്വന്തം ഡിസൈനിലുള്ള കാറുകള്‍ പൊതുനിരത്തുകളിലും പരീക്ഷണ ഓട്ടം നടത്തിയിരുന്നു.

ഗൂഗിള്‍ നിര്‍മിക്കുന്ന സെല്‍ഫ് ഡ്രൈവ് കാറുകള്‍ വാടകയ്ക്ക് നല്‍കാനും ഗൂഗിളിന് പദ്ധതിയുണ്ട്. കൂടാതെ സെല്‍ഫ് ഡ്രൈവ് കാറുകള്‍ മാത്രമായി ബിസിനസ് ആരംഭിക്കാനും ആലോചിക്കുന്നു. ഫോര്‍ഡാകട്ടെ മറ്റു കമ്പനികള്‍ക്കൊപ്പം നിരന്ന് വര്‍ഷാദ്യം മുതല്‍ സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ക്കായി ഗൂഗിളുമായി സംസാരിച്ചു വരുന്നുണ്ടായിരുന്നു. അഡ്വാന്‍സ്ഡ് സേഫ്റ്റി ടെക്‌നോളജി, ഓട്ടോമാറ്റിക് ബ്രേക്കിംഗ് സംവിധാനം എന്നിവ അടക്കം പുതിയ സാങ്കേതിക വിദ്യകള്‍ കാറില്‍ ഉള്‍പ്പെടുത്താം എന്നും ഫോര്‍ഡ് ഗൂഗിളിനെ അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News