കരുണാകരനെ അട്ടിമറിച്ചതില്‍ പങ്കാളിയായതില്‍ പരസ്യമായി മാപ്പ് അപേക്ഷിച്ച് ചെറിയാന്‍ ഫിലിപ്പ്; 20 വര്‍ഷങ്ങള്‍ക്കിപ്പുറവും കുറ്റബോധം വേട്ടയാടുന്നു

തിരുവനന്തപുരം: 1995-ല്‍ കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കിയതില്‍ ഭാഗികമായി പങ്കാളിയാകേണ്ടി വന്നതില്‍ പരസ്യമായി മാപ്പപേക്ഷിച്ച് ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഗ്രൂപ്പു രാഷ്ട്രീയത്തിന്റെ ഭാഗമായി കോണ്‍ഗ്രസിലെ എ വിഭാഗം രാജ്യദ്രോഹിയെന്നും ചാരനെന്നും മുദ്രകുത്തിയാണ് ജനമധ്യത്തില്‍ താറടിച്ചത്. കരുണാകരനെതിരെ ഹൈക്കമാന്‍ഡിനു കുറ്റപത്രം സമര്‍പ്പിക്കുകയും രാജിവയ്ക്കണമെന്നു ആവശ്യപ്പെട്ട് നാടുനീളെ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തവര്‍ക്ക് ഇനിയെങ്കിലും മനസ്താപം ഉണ്ടാകണം. 20 വര്‍ഷങ്ങള്‍ക്കിപ്പുറവും കുറ്റബോധം തന്നെ വേട്ടയാടുന്നതു കൊണ്ടാണ് അദ്ദേഹത്തിന്റെ ചരമവാര്‍ഷിക ദിനത്തില്‍ പരസ്യമായി മാപ്പപേക്ഷിക്കുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ചെയ്ത കാര്യങ്ങളെല്ലാം പിന്നീട് ലീഡറോട് തുറന്നു പറഞ്ഞിട്ടുണ്ട്. കരുണാകരനെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്കു മുമ്പില്‍ ദുഖഭാരത്തോടെ തല കുനിക്കുന്നു എന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ വായിക്കാം;

ഇന്ന് ലീഡർ കെ കരുണാകരന്റെ അഞ്ചാം ചരമ വാർഷിക ദിനമാണ് – …

Posted by Cherian Philip on Tuesday, December 22, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here