ഗവര്‍ണറെ കയറ്റാതെ എയര്‍ഇന്ത്യ വിമാനം വിട്ടു; രാജ്ഭവന്‍ എയര്‍ഇന്ത്യയ്ക്ക് പരാതി നല്‍കി

കൊച്ചി: ഗവര്‍ണര്‍ പി സദാശിവത്തെ കയറ്റാതെ വിമാനം വിട്ട സംഭവത്തില്‍ രാജ്ഭവന്‍ എയര്‍ഇന്ത്യക്ക് പരാതി നല്‍കി. കേന്ദ്ര വ്യോമയാന മന്ത്രാലയത്തെയും പരാതി അറിയിക്കുന്നുണ്ട്. ഗവര്‍ണര്‍ വരുമെന്ന് അറിയിച്ചിട്ടും അദ്ദേഹത്തെ കയറ്റാതെ വിമാനം വിട്ടത് അവഹേളിക്കുന്നതിന് തുല്യമാണെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണമെന്നും രാജ്ഭവന്‍ ചൂണ്ടിക്കാട്ടി. ഗവര്‍ണറുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും എന്നാണ് രാജ്ഭവന്‍ ചോദിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം ഉണ്ടായത്. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങാന്‍ എത്തിയതായിരുന്നു ഗവര്‍ണര്‍. 9.10ന് കൊച്ചിയില്‍ എത്തേണ്ട വിമാനം എത്തിയതു തന്നെ വൈകിയായിരുന്നു. 10.45ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തില്‍ കയറാന്‍ 10.40ന് ഗവര്‍ണര്‍ എത്തിയെങ്കിലും യാത്രക്കാര്‍ക്ക് കയറാനുള്ള സമയം കഴിഞ്ഞു പോയെന്ന് പൈലറ്റ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിന്റെ വാതില്‍ അടയ്ക്കുകയും വിമാനം പുറപ്പെടുകയുമാണുണ്ടായത്. സമയം കഴിഞ്ഞതിനാല്‍ കാത്തിരിക്കാനാവില്ലെന്നും പൈലറ്റ് വ്യക്തമാക്കി. തുടര്‍ന്ന് പ്രോട്ടോകോള്‍ ഓഫീസര്‍ അടക്കമുള്ളവര്‍ ഇടപെട്ട് ഗവര്‍ണര്‍ക്ക് എറണാകുളം ഗസ്റ്റ്ഹൗസില്‍ താമസമൊരുക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News