ജീവനക്കാരില്ല; വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍; തടവുകാരുടെ എണ്ണം കൂടിയിട്ടും പ്രശ്‌നപരിഹാരത്തിന് ശ്രമമില്ല

തൃശൂര്‍: ജീവനക്കാരുടെ അഭാവം മൂലം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. മുന്നൂറ്റി നാല്‍പ്പത്തിയഞ്ച് ജീവനക്കാര്‍ വേണ്ടിടത്ത് വിയ്യൂരിലുള്ളത് എഴുപത്തിയെട്ട് ജീവനക്കാര്‍ മാത്രം. ഉള്‍ക്കൊള്ളാനാവുന്നതിലധികം തടവുകാരും എത്തിയതോടെ ക്രമാകരണങ്ങള്‍ താളംതെറ്റുകയാണ്.

നാല് ബ്ലോക്കുകളിലായി നാല്‍പ്പത്തിനാല് സെല്ലുകളുള്ള വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ 523 തടവുകാരെ പാര്‍പ്പിക്കാനാണ് സൗകര്യമുള്ളത്. നിലവില്‍ 670 തടവുകാരാണ് വിയ്യൂര്‍ ജയിലിലുള്ളത്. ജയില്‍ ചട്ടപ്രകാരം 1:6 എന്ന അനുപാതത്തിലാണ് വാര്‍ഡന്‍മാരെ നിയമിക്കേണ്ടത്. അങ്ങനെയെങ്കില്‍ ഇരുപത്തിനാല് മണിക്കൂര്‍ ജോലിചെയ്യുന്നതിനായി മുന്നൂറ്റി നാല്‍പ്പത്തിയഞ്ച് ജീവനക്കാരെയാണ് ആകെ ആവശ്യമായി വരുന്നത്. വിയ്യൂരില്‍ ഉള്ളതാകട്ടെ വെറും എഴുപത്തിയഞ്ച് വാര്‍ഡന്‍മാരുടെ തസ്തികകള്‍ മാത്രം. സംസ്ഥാനത്തെ ജയിലുകളുടെ സ്ഥിതിപഠിക്കാന്‍ നിയോഗിച്ച നിയമസഭാ ഉപസമിതി അടിയന്തിരമായി ജയില്‍ ജീവനക്കാരുടെ തസ്തികകള്‍ സൃഷ്ടിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നടപടിയുണ്ടായില്ല.

നിലവില്‍ ജയില്‍ പ്രവര്‍ത്തനം അവതാളത്തിലായതു മാത്രമല്ല തടവുകാരെ ചികിത്സയ്ക്കു കൊണ്ടുപോകുന്നതിനടക്കം തടസം നേരിടുകയാണ്. ജീവനക്കാരുടെ അഭാവം മൂലം ചികിത്സ ലഭിക്കാതെ മൂന്ന് തടവുകാരാണ് ഈ വര്‍ഷം മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News