ദാവൂദ് ഇബ്രാഹിമിന്റെ ലേലത്തില്‍ പിടിച്ച കാര്‍ ഹിന്ദുമഹാസഭ ഇന്നു കത്തിക്കും

മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഉപയോഗിച്ചിരുന്ന കാര്‍ ഹിന്ദുമഹാസഭ ഇന്നു പൊതുജനങ്ങള്‍ക്ക് മുമ്പാകെ കത്തിക്കും. കാര്‍ ലേലത്തില്‍ പിടിച്ച സ്വാമി ചക്രപാണി തന്നെയാണ് കാര്‍ കത്തിക്കുന്ന വിവരം പ്രഖ്യാപിച്ചത്. ഉച്ചയ്ക്ക് ഒരു മണിക്കും രണ്ടു മണിക്കും ഇടയ്ക്കാണ് കാര്‍ കത്തിക്കുക. ഗാസിയാബാദിലെ ഇന്ദ്രപുരത്താണ് കാര്‍ കത്തിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ദാവൂദ് ഇബ്രാഹിമും കൂട്ടാളികളും രാജ്യത്ത് നടത്തിയ ഭീകരവാദത്തിന്റെ അന്ത്യകര്‍മങ്ങളുടെ പ്രതീകമായിട്ടാണ് കാര്‍ കത്തിക്കുന്നതെന്ന് ഹിന്ദുമഹാസഭ അറിയിച്ചു. 32,000 രൂപയ്ക്കാണ് ദാവൂദിന്റെ പഴയ ഹ്യൂണ്ടായ് ആക്‌സന്റ് കാര്‍ സ്വാമി ചക്രപാണി ലേലത്തില്‍ പിടിച്ചത്.

കാര്‍ ഒരു ആംബുലന്‍സ് ആക്കി മാറ്റുന്നതിനാണ് നേരത്തെ തീരുമാനച്ചിരുന്നത്. എന്നാല്‍ ഇത് സ്വന്തമാക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയാറാകാന്‍ ഡി കമ്പനി സ്വാമി ചിക്രപാണിയെ വെല്ലുവിളിച്ചിരുന്നു. ഇതോടെ അയാളുടെ തന്നെ ഭാഷയില്‍ മറുപടി നല്‍കാന്‍ തീരുഹമാനമെടുത്താണ് കാര്‍ കത്തിക്കാന്‍ തീരുമാനിച്ചത്. ഏതാനും ദിവസം മുമ്പാണ് കാര്‍ മറ്റൊരു വാഹനത്തില്‍ ദില്ലിയില്‍ എത്തിച്ചത്. 15,700 രൂപയായിരുന്നു സര്ക്കാര്‍ ഈ കാറിന് വിലയിട്ടിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here