പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് ശിവസേന എംപി; നടപടികള്‍ ഉടനടി ആരംഭിക്കണമെന്നും ചന്ദ്രകാന്ത് ഖൈര്‍ പാര്‍ലമെന്റില്‍

ദില്ലി: പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് ശിവസേന എംപി ചന്ദ്രകാന്ത് ലോക്‌സഭയില്‍. ശൂന്യവേളയിലാണ് ഔറംഗാബാദില്‍നിന്നുള്ള എംപിയായ ചന്ദ്രകാന്ത് ആവശ്യം ഉന്നയിച്ചത്. പശുവില്‍നിന്നു ലഭിക്കുന്ന പാല്‍, ഗോമൂത്രം, ചാണകം എന്നിവ അമൂല്യമാണെന്നും പശുക്കളുടെ സംരക്ഷണത്തിന് രാഷ്ട്ര മാതാവായുള്ള പ്രഖ്യാപനം ഗുണം ചെയ്യുമെന്നും ചന്ദ്രകാന്ത് പറഞ്ഞു.

രാജ്യത്ത് എല്ലാവരും പശുവിനെ ആദരിക്കുന്നവരാണ്. പശുവിന്‍പാലില്ലാതെ ആരുടയും ജീവിതം പൂര്‍ണമല്ല. ഗോമൂത്രവും ചാണകവും കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്കുപയോഗിക്കുന്ന മരുന്നാണ്. ഇന്ത്യക്കു ദേശീയ പതാകയുണ്ട്, ദേശീയഗാനമുണ്ട്, രാഷ്ട്രപിതാവുണ്ട്, ദേശീയ മൃഗമുണ്ട്, ദേശീയ പക്ഷിയുണ്ട്. രാഷ്ട്രമാതാവു മാത്രമില്ല. അതുകൊണ്ട് ഇന്ത്യയില്‍ പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്നു താന്‍ ആവശ്യപ്പെടുകയാണെന്നു ചന്ദ്രകാന്ത് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News