ബോളിവുഡ് താരം അസിന്റെ വിവാഹത്തിന് തിയ്യതി കുറിച്ചു. അടുത്തമാസമാണ് അസിന്റെ വിവാഹം. ജനുവരി 23ന് ദില്ലിയിലായിരിക്കും വിവാഹ ചടങ്ങുകള്‍ നടക്കുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. വിവാഹത്തിന് ക്ഷണക്കത്തുകളും അടിച്ചു കഴിഞ്ഞു. മൈക്രോമാക്‌സ് ഉടമ രാഹുല്‍ ശര്‍മയുമായി വിവാഹം നേരത്തെ നിശ്ചയിച്ചതായിരുന്നു. നവംബറില്‍ വിവാഹം നടക്കുമെന്നായിരുന്നു തീരുമാനം എങ്കിലും ഓരോ കാരണങ്ങളാല്‍ നീണ്ടു പോകുകയായിരുന്നു.
ഏറെക്കാലമായി പ്രണയത്തിലായിരുന്നു അസിനും രാഹുലും. ഇരുവരുടെയും പ്രണയകഥ ഗോസിപ്പായി പരന്നതോടെ രാഹുലുമായുള്ള വിവാഹവാര്‍ത്ത അസിന്‍ തന്നെ വെളിപ്പെടുത്തുകയായിരുന്നു. മൈക്രോമാക്‌സ് സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മയാണ് അസിന്റെ പ്രതിശ്രുതവരന്‍. ലോകത്തിലെ തന്നെ പ്രായം കുറഞ്ഞ സമ്പന്നരായ ബിസിനസ്സുകാരില്‍ ഒരാളാണ് രാഹുല്‍ ശര്‍മ്മ. നടന്‍ അക്ഷയ്കുമാറിന്റെ അടുത്ത സുഹൃത്തുകൂടിയായ രാഹുലിനെ അസിനു പരിചയപ്പെടുത്തിയതും അക്ഷയ് തന്നെയാണ്.
Get real time update about this post categories directly on your device, subscribe now.
Discussion about this post