വെള്ളാപ്പള്ളി നടേശന്‍ അടുത്തമാസം പത്തിനുമുമ്പ് കീഴടങ്ങണമെന്ന് ഹൈക്കോടതി; മുന്‍കൂര്‍ ജാമ്യം അനുവദിച്ചു; ജയിലില്‍ കിടക്കാന്‍ തയാറെന്ന് വെള്ളാപ്പള്ളി

കൊച്ചി: കോഴിക്കോട് മാന്‍ഹോളില്‍ മരിച്ച നൗഷാദിനെ അപമാനിച്ച് വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ വെള്ളാപ്പള്ളി നടേശന്‍ അടുത്തമാസം 10ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങണമെന്നു ഹൈക്കോടതി. അന്നുതന്നെ വെള്ളപ്പള്ളിക്ക് ജാമ്യം അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി. അന്നു മജിസ്‌ട്രേറ്റിനു മുന്നില്‍ നിന്ന് വെള്ളാപ്പള്ളിക്കു ജാമ്യം എടുക്കാമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, വെള്ളാപ്പള്ളിയുടെ പ്രസംഗത്തില്‍ തെറ്റില്ലെന്ന് കോടതി നിരീക്ഷിച്ചു. ധനസഹായം നല്‍കുന്നതിലെ വിവേചനമാണ് വെള്ളാപ്പള്ളി ചൂണ്ടിക്കാണിച്ചത്. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

കോടതിയെ അനുസരിക്കുമെന്നും ജയിലില്‍ കിടക്കാന്‍ മാനസികമായി തയാറെടുത്തിരുന്നെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. സര്‍ക്കാരിന് തന്റേടമില്ല.തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല. അതു സര്‍ക്കാരിന്റെ ധൈര്യക്കുറവാണ് കാണിക്കുന്നത്. സര്‍ക്കാര്‍ തന്നെ തകര്‍ക്കാന്‍ പ്രതികാരനടപടികളെടുക്കുകയായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News