ദില്ലി കര്‍ക്കര്‍ഡുമ കോടതിയില്‍ വെടിവയ്പ്പ്; ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു; രണ്ടു പേര്‍ക്ക് പരുക്ക്

ദില്ലി: ദില്ലിയിലെ കര്‍ക്കര്‍ഡുമ കോടതിയിലുണ്ടായ വെടിവയ്പ്പില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കോണ്‍സ്റ്റബിള്‍ രാംകുമാര്‍ ആണ് കൊല്ലപ്പെട്ടത്. രാംകുമാറിന്റെ നെഞ്ചില്‍ മൂന്നു വെടിയുണ്ടകള്‍ തറച്ചിരുന്നു. കോടതിക്കകത്ത് അജ്ഞാതനായ തോക്കുധാരി വെടിയുതിര്‍ക്കുകയായിരുന്നു. മൊത്തം ആറു റൗണ്ട് വെടിവച്ചു. നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്ന രണ്ടു പ്രതികളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.

രാവിലെ 11 മണിയോടെയാണ് സംഭവം. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന പ്രതികള്‍ തങ്ങള്‍ക്കൊപ്പം വന്ന പൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പൊലീസുകാരെ ആക്രമിച്ചതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഒരു കോടതി ക്ലര്‍ക്കിനും പരുക്കേറ്റിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here