ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ പ്രൈവറ്റ് മെസേജിംഗ് രംഗത്ത് കുതിപ്പിനൊരുങ്ങുന്നു. ഫേസ്ബുക്കിന്റെയും വാട്‌സ് ആപ്പിന്റെയും മാതൃകയില്‍ സ്വന്തം മെസേജിംഗ് ആപ്ലിക്കേഷന്‍ വികസിപ്പിക്കാനുള്ള ഗൂഗിളിന്റെ ശ്രമം അവസാന ഘട്ടത്തിലാണെന്നു റിപ്പോര്‍ട്ട്. വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മെസേജിംഗ് ആപ്പില്‍ നോ ഹൗ, ചോദ്യങ്ങള്‍ക്കുത്തരം നല്‍കാനാവുന്ന സോഫ്റ്റ് വെയറുകള്‍ എന്നിവയും ഉള്‍ച്ചേര്‍ക്കും. സുഹൃത്തുക്കള്‍ക്ക് ടെക്സ്റ്റ് മേസേജ് ചെയ്യുന്നതിനൊപ്പം ചാറ്റ് ബോട്ടുകള്‍ ഏകോപിപ്പിക്കുയും വെബ്് തിരയല്‍ സാധ്യമാക്കുകയും ചെയ്യുന്നതോടെ കൂടുതല്‍ പേരെ പുതിയ മെസേജിംഗ് ആപ്പിലേക്ക് ആകര്‍ഷിക്കാനാവുമെന്നാണ് ഗൂഗിളിന്റെ പ്രതീക്ഷ.
എപ്പോഴാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കുക എന്ന കാര്യം വ്യക്തമല്ല. എന്തായിരിക്കും പേരെന്നും പുറത്തുവിട്ടിട്ടില്ല. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, വിചാറ്റ് എന്നിവയ്ക്കു വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. ഹാംഗ് ഔട്ട് എന്ന പേരില്‍ ഗൂഗിളിന് സമാനമായ ചാറ്റിംഗ് സംവിധാനം നിലവിലിരിക്കേയാണ് പുതിയ ആപ്ലിക്കേഷനും വരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here