കുരങ്ങന്‍ ഓടിച്ച ബസ് രണ്ടു ബസുകളില്‍ ഇടിച്ചു; ബസ് കണ്ടപ്പോള്‍ ഓടിക്കാന്‍ ശ്രമിച്ച കുരങ്ങന്റെ വീരസാഹസം ഉത്തര്‍പ്രദേശില്‍

ബറേലി: മനുഷ്യന്റെ പൂര്‍വികനാണ് കുരങ്ങന്‍മാര്‍. എന്നുവച്ച് മനുഷ്യന്‍ ചെയ്യുന്നതൊക്കെ കുരങ്ങന്‍ ചെയ്താല്‍ എന്തുസംഭവിക്കും? ഉത്തര്‍പ്രദേശില്‍ നിര്‍ത്തിയിട്ട ബസ് കണ്ടപ്പോള്‍ ഹരം കയറിയ കുരങ്ങന്‍ നേരെ ചാടിക്കയറിയത് ഡ്രൈവിംഗ് സീറ്റിലേക്ക്. എന്‍ജിന്‍ ഓണ്‍ ആക്കി സെക്കന്‍ഡ് ഗിയറിലേക്കിട്ടതോടെ ബസ് ഓടിക്കയറിയത് തൊട്ടടുത്ത പാര്‍ക്ക് ചെയ്തിരുന്ന രണ്ടു ബസുകളുടെ മേല്‍. പിലിഭിത്തിലാണ് സംഭവം.

പിലിഭിത്ത് ഓള്‍ഡ് റോഡ് വേയ്‌സ് സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ബസാണ് കുരങ്ങന്‍ ഓടിച്ചത്. അരമണിക്കൂറിനുശേഷം യാത്ര തുടരാനുള്ളതായതിനാല്‍ ഡ്രൈവര്‍ താക്കോല്‍ ബസില്‍തന്നെ വച്ചു പിന്‍സീറ്റില്‍ മയങ്ങുകയായിരുന്നു. കണ്ടക്ടര്‍ ബസിനു പുറത്തുമിറങ്ങി. ഈ സമയം തൊട്ടടുത്തുണ്ടായിരുന്ന കുരങ്ങന്‍ ഡ്രൈവിംഗ് സീറ്റില്‍ ചാടിക്കയറുകയും എന്‍ജിന്‍ ഓണാക്കി ഗിയറിടുകയുമായിരുന്നു.

ബസ് സ്റ്റാര്‍ട്ടാകുന്ന ശബ്ദം കേട്ട് ഡ്രൈവര്‍ പിന്‍സീറ്റില്‍നിന്ന് ഓടിയെത്തിയപ്പോഴേക്കും സമീപത്തുണ്ടായിരുന്ന രണ്ടു ബസുകളില്‍ ബസ് ഇടിച്ചിരുന്നു. ബസ് നീങ്ങിത്തുടങ്ങിയപ്പോള്‍ കുരങ്ങന്‍ ഡ്രൈവറുടെ വാതിലിലൂടെ പുറത്തേക്കു ചാടി. ഡ്രൈവറില്ലാതെ ബസ് വരുന്നതു കണ്ട് സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരും അമ്പരന്നു.

ഇവിടെ ബസ് ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും കുരങ്ങന്‍മാര്‍ ബുദ്ധിമുട്ടാവുകയാണെന്ന പരാതി ശക്തമാണ്. അതിനിടയിലാണ് ഇന്നലെ ബസോടിച്ചുകൊണ്ട് ഒരു കുരങ്ങന്റെ വീരസാഹസികതയുണ്ടായതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News