ബിഹാര്‍ മുന്‍മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ മകള്‍ക്കെതിരെ കൊലക്കുറ്റം; മരുമകളെ കൊലപ്പെടുത്തിയെന്ന് കേസ്

പാറ്റ്‌ന: ബിഹാര്‍ മുന്‍മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ മകള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. മരുമകള്‍ സോണി കുമാരിയെ കൊന്ന കേസിലാണ് കേസെടുത്തിട്ടുള്ളത്. മാഞ്ചിയുടെ മൂത്തമകള്‍ സുനൈന ദേവിക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. സോണിയുടെ കുടുംബം സുനൈനയ്‌ക്കെതിരെ ദെല്‍ഹ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരുകയാണ്.

സോണിയുടെ പിതാവ് രാംദേവ് മാഞ്ചിയാണ് സുനൈനയ്‌ക്കെതിരെ പരാതി നല്‍കിയത്. സുനൈന, ഭര്‍ത്താവ് വിക്കി കുമാര്‍, ഭര്‍തൃപിതാവ് യോഗേന്ദ്ര പ്രസാദ് എന്നിവര്‍ മറ്റു ചിലരുമായി ചേര്‍ന്ന് മകളെ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. തെളിവു നശിപ്പിക്കുന്നതിന് ഉടന്‍ തന്നെ മൃതദേഹം സംസ്‌ക്കരിച്ചതായും പരാതിയില്‍ പറയുന്നു. ദുരൂഹസാഹചര്യത്താല്‍ സോണിയെ കാണാതായെന്നായിരുന്നു സുനൈനയുടെ കുടുംബം പറഞ്ഞിരുന്നത്. തുടര്‍ന്ന് തെരച്ചില്‍ നടക്കുന്നതിനിടെ സോണിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി രാംദേവിനെ സുനൈനയും യോഗേന്ദ്രയും ചേര്‍ന്നാണ് അറിയിച്ചത്. മകളുടെ മൃതദേഹം കാണണമെന്ന് രാംദേവ് ആവശ്യപ്പെട്ടെങ്കിലും കാണിക്കുകയുണ്ടായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News