കഥാപാത്രത്തിനു വേണ്ടി എന്തു കഠിന പ്രയത്‌നം നടത്താനും തയ്യാറുള്ള മോഹലാല്‍ ഇപ്പോള്‍ മറ്റൊരു കഠിന പരിശ്രമത്തിലാണ്. സംഗതി എന്താണെന്നല്ലേ. തെലുങ്കു പഠിക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് ഇപ്പോള്‍ ലാലേട്ടന്‍. പുതിയ തെലുങ്ക് ചിത്രത്തിനായി ലൊക്കേഷനിലും ഒഴിവുസമയങ്ങളിലും തെലുങ്ക് പഠിക്കുകയാണ് മോഹന്‍ലാല്‍. മലയാളിയായ തെലുങ്ക് ഗായകന്‍ സുരേഷ് ആണ് ലാലിനെ തെലുങ്ക് പഠിക്കാന്‍ സഹായിക്കുന്നത്. മനമന്താ എന്നാണ് ചിത്രത്തിന്റെ പേര്.
ഒരാഴ്ച മുമ്പാണ് മനമന്താ ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തില്‍ തെലുങ്കു ഉച്ചാരണ ശുദ്ധി വരുത്തുന്നതിനാണ് മോഹന്‍ലാലിന്റെ ശ്രമം. ഇതിനായാണ് സുരേഷിന്റെ സഹായം തേടിയത്. ചന്ദ്രശേഖര്‍ യെലേട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗൗതമിയാണ് നായിക. ഒരേസമയം തെലുങ്കിലും മലയാളത്തിലും സിനിമ പുറത്തിറങ്ങും. നെടുമുടി വേണു, പി ബാലചന്ദ്രന്‍, ജോയ് മാത്യു, ഉര്‍വശി എന്നിവരും ചിത്രത്തിലുണ്ട്.
മൈത്രി എന്ന കന്നഡ ചിത്രത്തില്‍ മോഹന്‍ലാല്‍ കന്നഡയില്‍ ഡബ്ബ് ചെയ്തിരുന്നു. നായകനായ ആദ്യ തെലുങ്ക് ചിത്രത്തില്‍ സ്വന്തം ശബ്ദത്തില്‍ പ്രത്യക്ഷപ്പെടാനൊരുങ്ങുകയാണ് മോഹന്‍ലാല്‍. തെലുങ്ക് ചിത്രം പൂര്‍ത്തിയായാല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒപ്പം എന്ന സിനിമയുടെ ചിത്രീകരണത്തിന് മോഹന്‍ലാല്‍ ജോയിന്‍ ചെയ്യും.
Get real time update about this post categories directly on your device, subscribe now.
Discussion about this post