സണ്ണി ലിയോണിനു പകരം മറ്റാരായിരുന്നെങ്കിലും മസ്തിസാദി ചെയ്യില്ലായിരുന്നെന്ന് വീര്‍ ദാസ്; സണ്ണി നന്നായി കോമഡി ചെയ്യുന്നുണ്ടെന്നും വീര്‍ദാസ്

മുംബൈ: സണ്ണി ലിയോണിനു പകരം മറ്റൊരാള്‍ ആയിരുന്നെങ്കില്‍ താന്‍ ഒരിക്കലും മസ്തിസാദിയില്‍ സെക്‌സ് കോമഡി ചെയ്യില്ലായിരുന്നെന്ന് കോമഡി താരം വീര്‍ ദാസ്. സണ്ണി ലിയോണ്‍ ഇതുവരെ കോമഡി ചെയ്തിട്ടില്ല. പക്ഷേ, നന്നായി കോമഡി സീനുകള്‍ അഭിനയിക്കുന്നുണ്ടെന്ന് വീര്‍ ദാസ് പറഞ്ഞു. നല്ല കോമഡികള്‍ ചെയ്യാന്‍ സണ്ണിയുമൊത്തുള്ള കൂട്ടുകെട്ട് സഹായിച്ചതായും വീര്‍ ദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സണ്ണി ഭയങ്കര ഫണ്ണിയാണ്. സണ്ണി ആയിരുന്നില്ലെങ്കില്‍ ഉറപ്പായും താന്‍ അത് ചെയ്യില്ലായിരുന്നു. ചിത്രത്തിന്റെ ടീസര്‍ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. ട്രെയിലറും പുറത്തിറങ്ങാനിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News