അരുണ്‍ ജയ്റ്റ്‌ലിക്കെതിരെ കുരുക്ക് മുറുകുന്നു; ഹോക്കി ഫെഡറേഷനിലും അഴിമതി നടത്തിയെന്ന് ആരോപണം; ജയ്റ്റ്‌ലിയുടെ അഴിമതിക്കഥകള്‍ കാട്ടി കെജ്രിവാളിന് കെപിഎസ് ഗില്ലിന്റെ കത്ത്

ദില്ലി: ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റലിക്കെതിരെ കൂടുതല്‍ അഴിമതി ആരോപണങ്ങളുമായി പഞ്ചാബ് മുന്‍ ഡിജിപി. ഇന്ത്യന്‍ ഹോക്കി ഫെഡറേഷനില്‍ കോടികണക്കിന് രൂപയുടെ അഴിമതി ജയ്റ്റലി നടത്തിയിട്ടുണ്ടെന്ന് കാട്ടി കെപിഎസ് ഗില്‍ അരവിന്ദ് കെജ്രിവാളിന് കത്തയച്ചു. ജയ്റ്റലി രാജി വയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ആംആദ്മി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

ഡിസിസിഎ അഴിമതി ആരോപണങ്ങളില്‍ പ്രതിരോധത്തിലായ ധനമന്ത്രിയെ കൂടുതല്‍ വെട്ടിലാക്കുന്നതാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലുകള്‍. ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ അഡൈ്വസറി ബോഡി മെമ്പര്‍ ആയിരിക്കേ അരുണ്‍ ജയറ്റ്‌ലി കോടികളുടെ തിരിമറി നടത്തിയെന്നാണ് ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും പഞ്ചാബ് മുന്‍ ഡിജിപിയും ആയ കെപിഎസ് ഗില്‍ വെളിപ്പെടുത്തിയത്.

മകള്‍ സെനാലി ജെയ്റ്റലിയെ ഹോക്കി ഫെഡറേഷന്റെ അഭിഭാഷകയായി അനധികൃതമായി നിയമിച്ചു. ഫീസ് ഇനത്തില്‍ ഫെഡറേഷനില്‍ നിന്ന് കോടികള്‍ തിരിമറി നടത്തിയെന്നും പത്മശ്രീ കെപിഎസ് ഗില്‍ ആരോപിച്ചു. ഇക്കാര്യം വ്യക്തമാക്കി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്
കെപിഎസ് ഗില്‍ കത്തയച്ചു.

അതേസയം ഡിഡിസിഎ അഴിമതിയില്‍ ധനകാര്യ മന്ത്രി അരുണ്‍ജയ്റ്റ്‌ലി രാജിവയക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലിയില്‍ ആംആദ്മി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധം ശക്തമായതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയത് നീക്കി. അഴിമതിക്കാരന്‍ അരുണ്‍ ജയറ്റലിയുടെ രാജി വയക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് എഎപി എംഎല്‍എ സോമനാഥ് ഭാരതി വ്യക്തമാക്കി.

ജയ്റ്റ്‌ലിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ജയ്റ്റ്‌ലി ഉള്‍പ്പെട്ട അഴിമതി ആരോപണം അന്വേഷിക്കാന്‍ ദില്ലി സര്‍ക്കാര്‍ തീരുമാനിച്ചു. ഗോപാല്‍ സുബ്രഹ്മണ്യത്തെ അന്വേഷണ കമ്മീഷന്‍ അധ്യക്ഷനായി നിയമിക്കാന്‍ ദില്ലി നിയമസഭാ പ്രമേയവും പാസാക്കി. ഇതിന് പിന്നാലെയാണ് ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും കൂടുതല്‍ വെട്ടിലാക്കി പുതിയ അഴിമതി ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News