ലണ്ടന്‍: ഒളിക്യാമറയിലൂടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ മലയാളിക്ക് ജയില്‍ശിക്ഷ. മലയാളിയായ ജോര്‍ജ് തോമസിനാണ് കോടതി നാലുവര്‍ഷത്തെ തടവ് ശിക്ഷ നല്‍കിയത്. കോഫി ഷോപ്പുകളിലെ ടോയ്‌ലറ്റുകളിലും ഓഫീസ് ഷവറുകളിലുമാണ് 38 കാരനായ ജോര്‍ജ് തോമസ് ഒളിക്യാമറകള്‍ സ്ഥാപിച്ചത്.
ഒളിക്യാമറകള്‍ സ്ഥാപിച്ചതുവഴി 3000ല്‍ അധികം പേരുടെ ദൃശ്യങ്ങളാണ് ജോര്‍ജ് തോമസ് പകര്‍ത്തിയത്. ഇയാള്‍ പകര്‍ത്തിയതായാണ് കേസ്. 650 മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള വിഡിയോ ദൃശ്യങ്ങളാണ് പ്രതിയില്‍നിന്ന് പൊലീസ് കണ്ടെടുത്തത്. ഇംഗ്ലണ്ടിലെ ഡെപ്റ്റ്‌ഫോര്‍ഡിലായിരുന്നു ഇയാളുടെ താമസം. ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ കോടതിയില്‍ പ്രതി നിഷേധിച്ചില്ല.
അത്യാധുനിക ഉപകരണങ്ങളുപയോഗിച്ച് കൃത്യമായ പ്ലാനിങ്ങാണ് ഇയാള്‍ നടത്തിയത്. ഒളികാമറ സ്ഥാപിച്ചതുവഴി ആറു വര്‍ഷമാണ് പ്രതി നഗ്ന രഹസ്യ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ലണ്ടനിലെ ഒരു പ്രമുഖ ഓഡിറ്റ് സ്ഥാപനത്തില്‍ മാനേജരായിരുന്നു ജോര്‍ജ് തോമസ്. 2009 ഏപ്രില്‍ മുതല്‍ പ്രതി ദൃശ്യങ്ങള്‍ പകര്‍ത്തിയതായി മെട്രോപ്പൊളിറ്റന്‍ പൊലീസ് കണ്ടെത്തി.
3000ല്‍ അധികം സ്ത്രീകളും, പുരുഷന്‍മാരും കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ ഒളിക്യാമറാ ദൃശ്യങ്ങളാണ് പകര്‍ത്തിയത്. ചെറിയ ഒളിക്യാമറകള്‍ ജോലി ചെയ്യുന്ന സ്ഥലത്തെയും നഗരത്തിലെ വിവിധ കോഫി ഷോപ്പുകളിലെയും ടോയ്‌ലറ്റുകളിലും വസ്ത്രം മാറുന്ന മുറികളിലും സ്ഥാപിച്ചു. ജോര്‍ജ് തോമസ് ജോലി ചെയ്യുന്ന ഓഫിസിലെ ഷവറില്‍ ക്യാമറ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജോര്‍ജ് തോമസ് കുടുങ്ങിയത്.
പ്രതിയുടെ ജോലിസ്ഥലത്തും വസതിയിലും മെട്രോപ്പൊളിറ്റന്‍ പൊലീസ് നടത്തിയ പരിശോധനയില്‍ രണ്ടു ക്യാമറകളും ഒട്ടേറെ ഹാര്‍ഡ് ഡ്രൈവുകളും കംപ്യൂട്ടറുകളും കണ്ടെടുത്തു. വിവിധ കോഫി ഷോപ്പുകളുടെ ടോയ്‌ലറ്റുകളില്‍ സ്ഥാപിച്ചിരുന്ന ക്യാമറകളും മെട്രോപ്പൊളിറ്റന്‍ പൊലീസ് പിടിച്ചെടുത്തിരുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post