പ്രമേഹത്തെ നേരിടാന്‍ 15 എളുപ്പവഴികള്‍; ഭക്ഷണം കുറച്ചുമതി; ധാരാളം വെള്ളം കുടിക്കുക… എല്ലാം വളരെ എളുപ്പം

ഇന്ന് ഏറ്റവും ഏറെ പേടിക്കേണ്ട രോഗമായി പ്രമേഹം മാറിയിരിക്കുന്നു. ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍നിന്ന് ഉടലെടുക്കുന്ന രോഗം പലരെയും അങ്ങേയറ്റം ബുദ്ധിമുട്ടിക്കുന്നതാണ്. പ്രമേഹത്തെ നേരിടാന്‍ ചില കുറുക്കു വഴികളുണ്ട്.

പ്രമേഹത്തെ അറിയുക
പ്രമേഹത്തെയും പ്രമേഹത്തിന് കാരണമാകുന്ന ഘടകങ്ങളെയും തിരിച്ചറിയുക എന്നതാണ് ആദ്യത്ത് പ്രതിരോധ മാര്‍ഗം. രോഗത്തെക്കുറിച്ച് അറിഞ്ഞാല്‍ ചികിത്സ എളുപ്പമാകും.

ഭക്ഷണം കുറയ്ക്കുക
പ്രമേഹമാണെന്നു തിരിച്ചറിഞ്ഞാല്‍ ഭക്ഷണത്തിന്റെ അളവു കുറയ്ക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. പഴങ്ങള്‍ കഴിക്കുന്നവര്‍ അതു പകുതിയാക്കുക. ഭക്ഷണം കഴിക്കും മുമ്പ് ഒരു ഗ്ലാസ് പച്ചവെള്ളം കുടിക്കുക. പച്ചവെള്ളം ഭക്ഷണത്തിനു മുമ്പു വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കും

കായികാധ്വാനം അനിവാര്യം
ദിവസവും വ്യായാമം ചെയ്യുക. ആരോഗ്യകരമായി തൂക്കം നിലനിര്‍ത്താന്‍ സ്ഥിരമായ വ്യായാമം ഉപകരിക്കും. ആരോഗ്യകരമായ തൂക്കം സൂക്ഷിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും ഇന്‍സുലിന്റെ അളവു കൃത്യമാക്കി നിര്‍ത്താനും ഇതുവഴി സാധിക്കും.

തൂക്കം കുറയ്ക്കുക
തൂക്കം കൂടിയവര്‍ പ്രമേഹസാധ്യതയേറെയുള്ളവരാണ്. തുക്കം കുറയ്ക്കുന്നതു പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

ധാന്യങ്ങള്‍ കൂടുതല്‍ കഴിക്കുക
ധാന്യവിഭവങ്ങള്‍ ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തുക. ഇതുവഴി പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കാമെന്നും പ്രമേഹമുള്ളവരില്‍ ചികിത്സ എളുപ്പമാക്കാമെന്നും വിദഗ്ധര്‍ പറയുന്നു.

പ്രാതല്‍ നിര്‍ബന്ധം
പ്രഭാത ഭക്ഷണം നിര്‍ബന്ധമാക്കുന്നത് പ്രമേഹ പ്രതിരോധത്തില്‍ പ്രധാനമാണ്. ശരീരത്തിലെ കലോറി ഉപയോഗം നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതാണ് ആരോഗ്യകരമായ പ്രാതല്‍.

ജംഗ് ഫുഡ് വേണ്ട
കൊഴുപ്പുനിറഞ്ഞ ജംഗ്ഫുഡും റോഡുവക്കത്തുനിന്നുള്ള ഭക്ഷണവും ഒഴിവാക്കുക. ഇത്തരം ഭക്ഷണം ശരീരത്തില്‍ കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്നതും അപകടകരമാണ്. കൊളസ്‌ട്രോള്‍ കൂടുന്നത് പ്രമേഹത്തിനും ഒരു പരിധിവരെ കാരണമാകും.

മധുരപാനീയങ്ങള്‍ ഒഴിവാക്കുക
ദാഹം തോന്നുമ്പോള്‍ മധുരമുള്ള പാനീയങ്ങളും സോഡയും കുടിക്കുന്നത് ഒഴിവാക്കുക. പകരം പാലോ വെള്ളമോ കുടിക്കുക.

ലഘുഭക്ഷണത്തില്‍ ശ്രദ്ധവേണം
വൈകിട്ട് ലഘുഭക്ഷണം കഴിക്കണമെന്നു കരുതുമ്പോള്‍ പിസയ്ക്കു പകരം ഒരു സാലഡ് കഴിക്കുക.

കൂടുതല്‍ പച്ചക്കറി
മാംസം എന്നും കഴിക്കാന്‍ നല്ലതല്ല. മാംസത്തിന് പകരം പച്ചക്കറി നിത്യവും കഴിക്കുക. പച്ചക്കറികള്‍ കൂടുതല്‍ കഴിക്കുന്നത് പ്രമേഹത്തില്‍നിന്നു രക്ഷപ്പെടാന്‍ കഴിയും.

സ്‌ട്രെസ് വേണ്ട
മാനസിക സമ്മര്‍ദം ശരീരത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കും. ആരോഗ്യകരമായ വ്യായമത്തിലൂടെയും മാനസിക വ്യായാമത്തിലൂടെയും മാനസിക സമ്മര്‍ദം കുറയ്ക്കുക

നന്നായി ഉറങ്ങുക
പ്രമേഹം നിയന്ത്രിക്കുന്നതിലും ചെറുക്കുന്നതിലും ഉറക്കം വലിയൊരു ഘടകമാണ്. ദിവസം കുറഞ്ഞത് ആറു മണിക്കൂറെങ്കിലും ഉറങ്ങേണ്ടതുണ്ട്. ഉറക്കം കുറയുന്നത് കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ അളവില്‍ വ്യതിയാനമുണ്ടാക്കും. ഇതു ശരീരത്തില്‍ ഇന്‍സുലിന്റെ അളവു വര്‍ധിപ്പിക്കും.

നാരുള്ള ഭക്ഷണം
നാരുള്ള ഭക്ഷണം കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാന്‍ അത്യന്താപേക്ഷിതമാണ്. ദിവസം ഒരു നേരമെങ്കിലും നാരുള്ള ഭക്ഷണം കഴിക്കണം.

ധാരാളം വെള്ളം കുടിക്കുക
ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ ഗുണം ചെയ്യും. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കാനും ധാരാളം വെള്ളം കുടിക്കണം.

ഹെല്‍ത്ത് ചെക്കപ്പ് നിര്‍ബന്ധം
പലപ്പോഴും പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയണമെന്നില്ല. അതുകൊണ്ട് കൃത്യമായ മെഡിക്കല്‍ ചെക്കപ്പ് നടത്തുക. അതുവഴി പ്രമേഹസാധ്യതയുണ്ടെങ്കില്‍ തിരിച്ചറിയാനായേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News