അശ്ലീല കമന്റ്; യുവാവിന് കടുത്തഭാഷയില്‍ മറുപടിയുമായി ഇന്‍സ്റ്റഗ്രാമില്‍ നടി പാര്‍വതി

മോശമായ ഭാഷയില്‍ അധിക്ഷേപിച്ച യുവാവിന് കടുത്തഭാഷയില്‍ മറുപടിയുമായി നടി പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ് യുവാവിന്റെ അശ്ലീലത നിറഞ്ഞ കമന്റ് വന്നതും ഇതിന് പാര്‍വതി മറുപടി നല്‍കിയതും.

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ നായികാ കഥാപാത്രത്തിന് ജീവന്‍ നല്‍കിയത് പാര്‍വതിയാണ്. ജീവിതത്തിലെ നായികയായ കാഞ്ചനമാലയ്ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രവും അനുഭവവും പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇതിനു താഴെയായിരുന്നു 16കാരനായ യുവാവിന്റെ അശ്ലീല കമന്റ്.

കമന്റ് വന്നയുടന്‍ പാര്‍വതി കടുത്ത ഭാഷയില്‍ മറുപടിയും നല്‍കി. ’16 വയസുകാരുടെ തലമുറയിലെ ഏറ്റവും സംസ്‌കാര ശൂന്യനായ പ്രതിനിധി ആയതില്‍ അഭിനന്ദനം. നിങ്ങളുടെ കുടുംബത്തെ ഓര്‍ത്ത് സഹതാപമുണ്ട്. ആളുകളോട് എങ്ങനെ പെരുമാറണമെന്ന് സ്വയം പഠിക്കണം. ഇല്ലെങ്കില്‍ ഒരുദിവസം ലോകം തന്നെ നിങ്ങളെ പഠിപ്പിക്കും.’ പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ മറുപടി നല്‍കി.

പാര്‍വതിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം.

Instagram-Parvathy

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News