പ്രധാനമന്ത്രി മോസ്‌കോയില്‍; ഇന്ത്യ – റഷ്യ വാര്‍ഷിക ഉച്ചകോടി ഇന്ന്; പ്രതിരോധ – ആണവ കരാറുകളില്‍ ധാരണ ലക്ഷ്യം

മോസ്‌കോ: പതിനാറാമത് ഇന്ത്യ – റഷ്യ വാര്‍ഷിക ഉച്ചകോടി ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും റഷ്യന്‍ പ്രസിഡണ്ട് വ്‌ലാഡിമിര്‍ പുടിനും ഉച്ചകോടിയില്‍ പങ്കെടുക്കും. പ്രതിരോധ – ആണവ മേഖലകളില്‍ സുപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും. വ്യവസായ പ്രമുഖരുടെ യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ബൂധനാഴ്ച റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഔപചാരിക വരവേല്‍പ്പ് നല്‍കിയത്. ശേഷം റഷ്യന്‍ പ്രധാനമന്ത്രി വ്‌ലാഡിമര്‍ പുടിന്‍ അത്താഴ വിരുന്ന് നല്‍കി. മോസ്‌കോയില്‍ നടക്കുന്ന പതിനാറാമത് ഇന്ത്യ – റഷ്യ ഉച്ചകോടിയാണ് റഷ്യന്‍ സന്ദര്‍ശനത്തിലെ പ്രധാന ഔദ്യോഗിക പരിപാടി. ഉച്ചകോടിയില്‍ പ്രതിരോധ – ആണവ മേഖലകളില്‍ സുപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വയ്ക്കും.

റഷ്യയില്‍ നിന്നും നൂതന യൂദ്ധോപകരണങ്ങള്‍ വാങ്ങുന്നതുള്‍പ്പെടെയുള്ള കരാറുകളാണ് ഇതില്‍ പ്രധാനം. ഇന്ത്യ ആണവ മേഖലയില്‍ കൂടംകുളം നിലയത്തിന്റെ അഞ്ചും ആറും യൂണിറ്റുകള്‍ക്കുള്ള റിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള കരാറിലും ഒപ്പു വയ്ക്കും.

നേതാജി സൂഭാഷ് ചന്ദ്ര ബോസുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ കൈമാറണമെന്ന് നരേന്ദ്ര മോഡി പുടിനോട് ആവശ്യപ്പെടും. വാര്‍ഷിക ഉച്ചകോടിക്ക് ശേഷം ഇന്ത്യയില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള വ്യവസായ പ്രമുഖന്‍മാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കും.

ഇന്ത്യയില്‍ നിന്ന് 18 ഉം റഷ്യയില്‍ നിന്ന് 34 ഉം വ്യവസായ പ്രമുഖരാണ് യോഗത്തില്‍ പങ്കെടുക്കുക. മേസ്‌കോയിലെ എക്‌സോ സെന്ററില്‍ ഇന്ത്യന്‍ സമൂഹം ഒരുക്കുന്ന സ്വീകരണത്തിലും പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News