കൊല്ലത്തെ ജംബോ ഡിസിസിക്കെതിരെ ഐ ഗ്രൂപ്പ് നേതാവ് കോടതിയില്‍; കമ്മിറ്റി തെരഞ്ഞെടുപ്പ് ഭരണഘടന ലംഘിച്ചെന്ന് ഹര്‍ജി

കൊല്ലം: കൊല്ലത്ത് ഡിസിസി ജംബോ കമ്മിറ്റി തെരഞ്ഞെടുപ്പിനെതിരെ ഐ ഗ്രൂപ്പ് നേതാവ് കോടതിയെ സമീപിച്ചു. കോണ്‍ഗ്രസ് ഭരണഘടന ലംഘിച്ചാണ് കമ്മിറ്റി തെരഞ്ഞെടുപ്പെന്ന് ഹര്‍ജിക്കാരനായ എം അന്‍സാരി ആരോപിക്കുന്നു. സോണിയാഗാന്ധി, രാഹുല്‍ഗാന്ധി വി.എം സുധീരന്‍ എന്നിവര്‍ക്കെതിരെ ഇതേ കോടതിയില്‍ മുമ്പ് നല്‍കിയ പരാതി നിലനില്‍ക്കുകയാണ്.

തെരഞ്ഞെടുപ്പ് നടത്താന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഭരണഘടന പ്രകാരം ആര്‍ട്ടിക്കിള്‍ 22, 24 അനുസരിച്ച് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി റിട്ടേണിങ് ഓഫീസറെ നിയമിക്കണമെന്നിരിക്കെ അത് ലംഘിച്ച് ജംബോ കമ്മിറ്റിയെ തെരഞ്ഞെടുത്തതിനെതിരെയാണ് അന്‍സാരിയുടെ പരാതി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കൊല്ലം മുന്‍സിഫ് കോടതി എതിര്‍ കക്ഷികളായ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍, കൊല്ലം ഡിസിസി പ്രസിഡന്റ് എഴുകോണ്‍ സത്യശീലന്‍ എന്നിവര്‍ക്ക് നോട്ടീസയച്ചു. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനമാനങള്‍ വീതം വയ്ക്കുന്നത് അര്‍ഹരായവര്‍ക്ക് നീതി നിഷേധിക്കുമെന്നും അന്‍സാരി പറഞ്ഞു.

മുമ്പ് ഇതേ പരാതിയുമായി കൊല്ലത്തെ രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സോണിയാഗാന്ധി, രാഹുല്‍ഗാന്ധി തുടങ്ങിയവര്‍ക്കെതിരെ കോടതിയെ സമീപിച്ചിരുന്നു. കേരളത്തിലെ മറ്റു ഡിസിസികളിലെ ജംബോ കമ്മിറ്റിക്കെതിരെ എഐസിസിക്ക് പരാതി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News