ദാദ്രി കൊലപാതകം; ബീഫ് വിഷയം പരാമര്‍ശിക്കാതെ കുറ്റപത്രം; പ്രായപൂര്‍ത്തിയാകാത്തവര്‍ അടക്കം 15 പ്രതികള്‍

ദില്ലി: ദാദ്രിയില്‍ ബീഫ് കഴിച്ചെന്ന് ആരോപിച്ച് മധ്യവയസ്‌കനെ കൂട്ടം ചേര്‍ന്ന് തല്ലിക്കൊന്ന കേസില്‍ യുപി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കൊലയ്ക്ക് കാരണം ബീഫ് അല്ലെന്നു ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര്‍ ഉള്‍പ്പടെ 15 പേരെ പ്രതി ചേര്‍ത്താണ് കുറ്റപത്രം. കേസ് ഡയറിയില്‍ ഉള്‍പ്പടെ രേഖപ്പെടുത്തിയ ബീഫ് വിഷയമാണ് കുറ്റപത്രത്തില്‍ നിന്ന് അപ്രതക്ഷ്യമായത്.

ബിജെപി പ്രദേശിക നേതാവിന്റെ മകന്‍ ഉള്‍പ്പടെയുള്ള ബിജെപി പ്രവര്‍ത്തകരും പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ചുള്ള ആക്രമണം ആണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തില്‍ സൂചനയില്ല. കേസ് അന്വേഷണ പുരോഗതി സമയത്ത് കേസ് ഡയറിയില്‍ പശുവിറച്ചി സൂക്ഷിച്ചെന്ന്
ആരോപിച്ച് മധ്യവയസ്‌കനെ ആക്രമിക്കുകയാരുന്നെന്ന് വീട്ടുകാരും ദൃകസാക്ഷികളും മൊഴി നല്‍കിയത് രേഖപെടുത്തിയിരുന്നു. കൊല്ലപ്പെട്ട അഖ്‌ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചത് പശുവിറച്ചി ആയിരുന്നില്ലെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടും കേസ് ഡയറിയില്‍ രേഖപ്പെടുത്തിയെന്ന് അന്വേഷണ ചുമതല ഉണ്ടായിരുന്ന ഡെപ്യൂട്ടി സൂപ്രണ്ട് അനുരാഗ് സിംഗ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍, കുറ്റപത്രത്തില്‍ നിന്ന് ഇക്കാര്യങ്ങള്‍ എല്ലാം അപ്രത്യക്ഷമായി. സംഘടിതമായ പ്രേരണയാല്‍ ആളുകള്‍ ആക്രമിക്കുകയായിരുന്നെന്നാണ് പൊലീസ് വിശദീകരണം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News