മോസ്‌കോ: പതിനാറാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി ഇന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും ഉച്ചകോടിയില്‍ പങ്കെടുക്കും. പ്രതിരോധ-ആണവ മേഖലകളില്‍ സുപ്രധാന കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. വ്യവസായ പ്രമുഖരുടെ യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ബുധനാഴ്ച റഷ്യയിലെത്തിയ മോദിക്ക് ഔപചാരിക വരവേല്‍പ്പിനു ശേഷം പുടിന്‍ അത്താഴ വിരുന്ന് നല്‍കി.
റഷ്യയില്‍ നിന്നും നൂതന യൂദ്ധോപകരണങ്ങള്‍ വാങ്ങുന്നതുള്‍പ്പടെയുള്ള കരാറുകളാണ് ഒപ്പുവയ്ക്കുന്നതില്‍ പ്രധാനം. ആണവ മേഖലയില്‍ കൂടംകുളം നിലയത്തിന്റെ അഞ്ചും ആറും യൂണിറ്റുകള്‍ക്കുള്ള റിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള കരാറിലും ഒപ്പുവയ്ക്കും. നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ കൈമാറണമെന്ന് നരേന്ദ്രമോദി പുടിനോട് ആവശ്യപ്പെടും. വാര്‍ഷിക ഉച്ചകോടിക്ക് ശേഷം ഇന്ത്യയില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള വ്യവസായ പ്രമുഖന്‍മാരുടെ യോഗത്തില്‍ മോദി പങ്കെടുക്കും.
ഇന്ത്യയില്‍ നിന്ന് 18 ഉം റഷ്യയില്‍ നിന്ന് 34 ഉം വ്യവസായ പ്രമുഖരാണ് യോഗത്തില്‍ പങ്കെടുക്കുക. മോസ്‌കോയിലെ എക്‌സോ സെന്ററില്‍ ഇന്ത്യന്‍ സമൂഹം ഒരുക്കുന്ന സ്വീകരണത്തിലും മോദി പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here