ജാതിയും മതവും ഇല്ലാതെയാണ് ഞാന്‍ ജനിച്ചത്; സ്‌നേഹവും സമാധാനവുമാണ് എന്റെ ജാതിയും മതവും; ജാതിയില്ലെന്നു പറഞ്ഞതിന് ചീത്ത വിളിച്ചവര്‍ക്ക് പാര്‍വതിയുടെ ചുട്ട മറുപടി

കൊച്ചി: ജാതിപ്പേരിന്റെ വാല്‍ തന്റെ പേരില്‍ നിന്ന് ഒഴിവാക്കി തന്നെ  പാര്‍വതി എന്നു മാത്രം വിളിക്കണമെന്നു പറഞ്ഞതിന് ചീത്ത വിളിച്ചവര്‍ക്ക് എന്നു നിന്റെ മൊയ്തീനിലെ നായിക പാര്‍വതിയുടെ അളന്നു മുറിച്ചുള്ള മറുപടി. ജാതിയോ മതമോ വര്‍ണമോ ഇല്ലാതെയാണ് ഞാന്‍ ജനിച്ചത്. ഞാന്‍ ഒറ്റയാണ്. ലിംഗമോ തൊലിയുടെ നിറമോ എനിക്ക് ഇല്ല. മറ്റെല്ലാവരെയും പോലെ ഒരാളാണ് ഞാന്‍ എന്നു വിശ്വസിക്കുന്നു. മേല്‍പറഞ്ഞ ഏതെങ്കിലും ഘടകം തന്റെ ജീവിതത്തെയോ ജോലിയുടെ ഗുണത്തെയോ സ്വാധീനിക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ല. ആദ്യമായി താനൊരു വ്യക്തി മാത്രമാണ്. സ്വഭാവം മാത്രമാണ് ഒരാളുടെ ജീവിതത്തില്‍ ഏറെ പ്രധാനമെന്നും പാര്‍വതി പറയുന്നു. ഫേസ്ബുക്കിലാണ് പാര്‍വതിയുടെ രൂക്ഷമായ മറുപടി.

ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കാനാണ് തന്റെ കുടുംബം തന്നെ പഠിപ്പിച്ചത്. മതവിശ്വാസമോ തൊലിയുടെ നിറമോ സാമ്പത്തിക നിലയോ നോക്കാതെ എല്ലാവരെയും സ്‌നേഹിക്കാനാണ് പഠിപ്പിച്ചത്. ഒപ്പം മറ്റുള്ളവരുടെ വിശ്വാസങ്ങളെ താന്‍ മാനിക്കുന്നുമുണ്ട്. ആരെങ്കിലും സ്വന്തം പേരിന്റെ കൂടെ ജാതിപ്പേരു ചേര്‍ക്കുന്നതിനെ താന്‍ എതിര്‍ക്കുന്നില്ല. ജാതിവിവേചനം കാണിക്കുന്നതു വരെ മാത്രം. സ്‌നേഹവും സമാധാനവുമാണ് നമ്മുടെ സംസ്‌കാരത്തിന്റെ കാതല്‍. ജാതിക്കും മതത്തിനും എതിരായ പോരാട്ടം താന്‍ തുടരുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

പേരിന്റെ കൂടെ ജാതിപ്പേരു വന്ന സാഹചര്യം വിശദീകരിച്ചു കൊണ്ടാണ് പാര്‍വതിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. 10 വര്‍ഷം മുമ്പ് ആദ്യമായി കന്നഡ ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ അന്ന് ഒരു പത്ര റിപ്പോര്‍ട്ടറാണ് പേരിന്റെ കൂടെ മേനോന്‍ ചേര്‍ത്തത്. അത് താന്‍ മലയാളിയായതു കൊണ്ടാണ്. അല്ലാതെ തന്റെ പേരില്‍ എവിടെയും ജാതിയുടെ വാലുണ്ടായിരുന്നില്ല. പാര്‍വതി തിരുവോത്തു കൊട്ടുവട്ട എന്നായിരുന്നു ജനന സര്‍ട്ടിഫിക്കറ്റില്‍ അടക്കം തന്റെ പേരു. തിരുവോത്തു കൊട്ടുവട്ട എന്നതു തന്റെ കുടുംബപ്പേരാണ്. ചില സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളില്‍ കുടുംബപ്പേരും ഇല്ലാതായി. അന്നു മുതല്‍ താന്‍ പാര്‍വതി മാത്രമാണ്. അങ്ങനെ വിളിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്നും പാര്‍വതി വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം;

Dear all,*Warning: Long and possibly sensitive post. Readers discretion advised* :)(Did it really have to come down…

Posted by Parvathy on Wednesday, December 23, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here