ശാശ്വതീകാനന്ദ കൊല്ലപ്പെട്ടതു തന്നെയെന്ന് കെ.ആര്‍ ഗൗരിയമ്മ; കൊല്ലപ്പെട്ട ദിവസം സ്വാമിക്കൊപ്പം മറ്റൊരാള്‍ ഉണ്ടായിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലെന്ന് സി.കെ വിദ്യാസാഗര്‍

ആലപ്പുഴ: സ്വാമി ശാശ്വതീകാനന്ദ കൊല്ലപ്പെട്ടതു തന്നെ എന്ന വിവരത്തിലേക്ക് വെളിച്ചം വീശുന്ന തെളിവുകള്‍ പുറത്തുവരുന്നു. ശാശ്വതീകാനന്ദ കൊല്ലപ്പെട്ടതു തന്നെയാണെന്ന് കെ.ആര്‍ ഗൗരിയമ്മ പറഞ്ഞു. താന്‍ കൃഷിമന്ത്രിയായിരിക്കെ തന്നെ അന്നത്തെ കൃഷിവകുപ്പ് പ്രൊഡക്ഷന്‍ കമ്മീഷണറായിരുന്ന കെ. മോഹന്‍ദാസ് ഐഎഎസ് ഒരുകാര്യം തന്നോടു പറഞ്ഞിരുന്നു. അന്നേദിവസം സ്വാമി ആലുവാ പുഴയില്‍ രാവിലെ കുളിക്കാനിറങ്ങിയപ്പോള്‍ കൂടെ മറ്റൊരാള്‍ കൂടെയുണ്ടായിരുന്നു. എന്നാല്‍, ആരാണെന്ന് വ്യക്തമായിരുന്നില്ലെന്നാണ് മോഹന്‍ദാസ് തന്നോടു പറഞ്ഞത്. തൊട്ടടുത്ത കെട്ടിടത്തിനു മുകഴളില്‍ നിന്നാണ് മോഹന്‍ദാസ് ഈ കാഴ്ച കണ്ടത്. അപ്പോള്‍ അതത്ര കാര്യമാക്കിയില്ല. പിന്നീടാണ് ശാശ്വതീകാനന്ദ കൊല്ലപ്പെട്ട വിവരം മോഹന്‍ദാസ് അറിഞ്ഞതെന്നും ഗൗരിയമ്മ പറഞ്ഞു.

സ്വാമി കൊല്ലപ്പെട്ടതിനു ശേഷം ഒരിക്കല്‍ വയനാട്ടില്‍ താന്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങി വരവെയാണ് മോഹന്‍ദാസിനെ കണ്ടത്. മോഹന്‍ദാസ് അസുഖമായതിനാല്‍ അവധിയിലായിരുന്നു. അപ്പോഴാണ് മോഹന്‍ദാസ് ഈ കാഴ്ച കണ്ടത്. ഇക്കാര്യങ്ങള്‍ അതിനുശേഷം താന്‍ മോഹന്‍ദാസിനെ കണ്ടപ്പോള്‍ തന്നോടു പറയുകയും ചെയ്തിരുന്നതായി ഗൗരിയമ്മ പീപ്പിള്‍ ടിവിയോട് പറഞ്ഞു.

അതേസമയം, വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് സി.കെ വിദ്യാസാഗര്‍ പീപ്പിളിനോട് പറഞ്ഞു. ഗൗരിയമ്മയുടെ വെളിപ്പെടുത്തല്‍ അന്വേഷണത്തില്‍ വഴിത്തിരിവാകുമെന്നും വിദ്യാസാഗര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News