വെള്ളാപ്പള്ളിക്കു ജാമ്യം നല്‍കിയ നടപടി: ഹൈക്കോടതിക്കെതിരെ സുധീരന്‍; പരാമര്‍ശം തെറ്റും അനവസരത്തിലുള്ളതും; പരാമര്‍ശം കേസിനെ ബാധിക്കും

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു ജാമ്യം നല്‍കിയ ഹൈക്കോടതി നടപടിക്കെതിരേ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. ഹൈക്കോടതിയുടെ പരാമര്‍ശം തെറ്റും അനവസരത്തിലുള്ളതുമാണെന്നു സുധീരന്‍ വ്യക്തമാക്കി. അധികാര പരിധി ലംഘിക്കുന്ന കോടതി നടപടി വെള്ളാപ്പള്ളിക്കെതിരായ കേസിനെ ദോഷകരമായി ബാധിക്കുന്നതാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.

ഇന്നലെയാണ് ആലുവ പ്രസംഗത്തിന്റെ പേരിലെടുത്ത കേസില്‍ വെള്ളാപ്പള്ളി നടേശനു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. കീഴടങ്ങാന്‍ ജനുവരി പത്തുവരെ വെള്ളാപ്പള്ളിക്കു സമയവും കോടതി അനുവദിച്ചിരുന്നു. ഈ ഉത്തരവു പുറപ്പെടുവിക്കുന്ന സമയത്തു കോടതി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേയാണ് സുധീരന്‍ രംഗത്തെത്തിയത്.

വെള്ളാപ്പള്ളിയുടെ പ്രസംഗം വര്‍ഗീയ വികാരം വ്രണപ്പെടുത്തുന്നതാണെന്നു പ്രഥമദൃഷ്ട്യാ തോന്നുമെങ്കിലും ഭരണകൂടത്തിനെതിരായ പരാമര്‍ശമാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. ഈ പരാമര്‍ശം കേസിന്റെ അന്വേഷണത്തെ ദോഷകരമായി ബാധിക്കുന്നതാണെന്നും പ്രതിയുടെ അപേക്ഷ മാത്രം പരിഗണിച്ചാണ് കോടതി തീരുമാനമെടുത്തതെന്നും സുധീരന്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here