സൗദിയിലെ ജിസാനില്‍ ആശുപത്രിയില്‍ വന്‍ അഗ്നിബാധ; 25 പേര്‍ മരിച്ചു; നൂറിലേറെ പേര്‍ക്കു പരുക്കേറ്റു; ദുരന്തം പുലര്‍ച്ചെ നാലുമണിക്ക്

റിയാദ്: സൗദി അറേബ്യയിലെ ജിസാന്‍ ജനറല്‍ ആശുപത്രിക്കു തീപിടിച്ച് 25 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 107 പേര്‍ക്കു പൊള്ളലേറ്റു. പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു സംഭവം. ആശുപത്രിയിലെ പ്രസവവാര്‍ഡിലാതീയണച്ചതായും രക്ഷാപ്രവര്‍ത്തനം തുടരുന്നതായും സൗദി സിവില്‍ ഡിഫെന്‍സ് ട്വിറ്ററില്‍ അറിയിച്ചു. ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടില്ല.

ആശുപത്രിയിലെ പ്രസവവാര്‍ഡിലും ഒന്നാം നിലയിലെ തീവ്രപരിചരണ വിഭാഗത്തിലുമാണു തീപടര്‍ന്നത്. 17 അഗ്നിശമന യൂണിറ്റുകളാണ് തീയണയ്ക്കാനെത്തിയത്. മൂന്നു നിലകളിലേക്കു തീ പടര്‍ന്നു. സംഭവം ഉണ്ടായ ഉടനെ ആശുപത്രിയില്‍നിന്നു രോഗികളെ പുറത്തെത്തിച്ചു. എല്ലാവരെയും രക്ഷാ സ്ഥാനങ്ങളിലേക്കു മാറ്റി. യെമന്‍ അതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശമാണ് ജിസാന്‍.

നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന ആശുപത്രിയാണ് ഇത്. ആശുപത്രിയിലുണ്ടായിരുന്ന മലയാളികള്‍ക്കാര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. മലയാളികള്‍ എല്ലാം സുരക്ഷിതരാണെന്നു ആശുപത്രിയിലെ നഴ്‌സും മലയാളിയുമായി സിന്ധു പറഞ്ഞു.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News