ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാകാത്ത വിധം സാമ്യമുണ്ട് റിയാലിറ്റി ടിവി താരം കിം കര്‍ദഷിയാനും കനേഡിയന്‍ ബ്ലോഗര്‍ കാമില ഒസ്മാനും തമ്മില്‍. കാമിലയുടെ മുടി മുതല്‍ മേക്ക് അപ്പ് വരെ എല്ലാ കാര്യങ്ങളിലും ഒരു കിം ലുക്ക് ഉണ്ട്. അതുകൊണ്ടു തന്നെ ആരാധകര്‍ക്ക് പെട്ടെന്ന് തിരിച്ചറിയുക പ്രയാസമാണ്. ശരീര വടിവും ഫാഷന്‍ വസ്ത്രങ്ങളുടെ സെന്‍സും കിമ്മും കാമിലയും തമ്മില്‍ സാദൃശ്യമുണ്ട്.
ലുക്കില്‍ മാത്രമല്ല, ഫോളോവേഴ്‌സിന്റെ എണ്ണത്തിലും കിമ്മിന് വെല്ലുവിളിയാണ് കാമില. ഫാഷന്‍ ബ്ലോഗറായ കാമിലയുടെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം 74,000 ആണ്. ഇന്‍സ്റ്റാഗ്രാമില്‍ ഫിഗര്‍ ഹഗിംഗ് സ്‌കര്‍ട്ടും ക്രോപ് ടോപ്പും ഇട്ടു നില്‍ക്കുന്ന ഫോട്ടോ ഇട്ടപ്പോള്‍ കിം തന്നെ എന്നാണ് ഒരു ആരാധകന്‍ കമന്റ് ഇട്ടത്. തമാശയ്ക്ക് ടൊറന്റോയിലുള്ള കിമ്മിന്റെ ഇരട്ട സഹോദരിയാണ് കാമില എന്നു പോലും പറയുന്നുണ്ട്.
Get real time update about this post categories directly on your device, subscribe now.
Discussion about this post