ഏക് പഹേലി ലീലയ്ക്കു ശേഷം ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണ്‍ നായികയായെത്തുന്ന സെക്‌സ് കോമഡി ചിത്രം മസ്തിസാദെയുടെ ട്രെയിലര്‍ എത്തി. 18 വയസ്സായവര്‍ മാത്രം കണ്ടാല്‍ മതിയെന്ന മുന്നറിയിപ്പോടെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ ഇറക്കിയത്. ബോളിവുഡിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയും അശ്ലീലം നിറഞ്ഞ ഒരു ട്രെയിലര്‍ ഇറങ്ങുന്നത് ആദ്യമായിട്ടായിരിക്കും. ഇരട്ട കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ സണ്ണി ലിയോണ്‍ അവതരിപ്പിക്കുന്നത്. ലൈലാ ലെലേ, ലില്ലി ലെലേ എന്നീ ഇരട്ട സഹോദരങ്ങളെയാണ് സണ്ണി അവതരിപ്പിക്കുന്നത്.
പൂര്‍ണ നഗ്നയായി സണ്ണി ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നു. അശ്ലീല രംഗങ്ങളുടെയും സംഭാഷണങ്ങളുടെയും ചൂടന്‍ രംഗങ്ങളുടെയും അതിപ്രസരമാണ് ട്രെയിലറില്‍. മിലാപ് സവേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചൂടന്‍ രംഗങ്ങളുണ്ടെങ്കിലും അഡല്‍റ്റ് കോമഡി ചിത്രമായിരിക്കും മസ്തിസാദെ.
വിര്‍ ദാസ്, തുഷാര്‍ കപൂര്‍ എന്നിവര്‍ സണ്ണിയുടെ ജോഡികളായി സിനിമയിലെത്തും. ചിത്രം അടുത്തവര്‍ഷം തിയറ്ററുകളിലെത്തും. ചിത്രത്തിന് സെന്‍സര്‍ ക്ലിയറന്‍സ് ലഭിക്കാന്‍ ഏറെ നാളത്തെ കാലതാമസം വന്നു. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം ചില സീനുകളും ഡയലോഗുകളും എടുത്ത് മാറ്റിയതിന് ശേഷമാണ് ചിത്രത്തിന് ക്ലിയറന്‍സ് ലഭിച്ചത്
Get real time update about this post categories directly on your device, subscribe now.
Discussion about this post