ട്രെയിന്‍ യാത്രക്കാരുടെ കീശയില്‍ കൈയിട്ടു വീണ്ടും കേന്ദ്ര സര്‍ക്കാര്‍; തല്‍കാല്‍ നിരക്കുകളില്‍ വന്‍ വര്‍ധന; നിരക്കു കൂടുന്നത് 33% വരെ

ദില്ലി: ട്രെയിന്‍ യാത്രക്കാരുടെ കീശയില്‍ കൈയിട്ടു വീണ്ടും കേന്ദ്ര സര്‍ക്കാര്‍ തല്‍കാല്‍ നിരക്കുകള്‍ കൂട്ടി. മുപ്പത്തിമൂന്നു ശതമാനംവരെയാണ് വിവിധ ശ്രേണികളില്‍ നിരക്കു കൂട്ടിയത്. മറ്റന്നാള്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍വരും.

മൂന്നാം ക്ലാസ് എസിയില്‍ കുറഞ്ഞ തല്‍കാല്‍ നിരക്ക് 250 രൂപയില്‍നിന്ന് 300 ആയി ഉയര്‍ത്തി. ദൂരവും ട്രെയിനും അനുസരിച്ച് ഇത് നാനൂറു വരെയാകും. രണ്ടാം ക്ലാസ് എസിയില്‍ കുറഞ്ഞ നിരക്ക് 300ല്‍നിന്ന് 400 ആയി ഉയര്‍ത്തി. അഞ്ഞൂറുവരെയാകും വര്‍ധന. സ്ലീപ്പര്‍ക്ലാസില്‍ കുറഞ്ഞ തല്‍കാല്‍ നിരക്ക് 90 ല്‍നിന്ന് 100 ആയാണ് ഉയര്‍ത്തിയത്. 175 മുതല്‍ 200 രൂപവരെ വിവിധ റൂട്ടുകളില്‍ വര്‍ധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News