ആഡ് ബ്ലോക്കിംഗ് ടൂളുമായി അസൂസിന്റെ പുതിയ സ്മാര്‍ട്‌ഫോണ്‍ അടുത്ത വര്‍ഷം; പുതിയ ഫോണില്‍ ഡിഫോള്‍ട്ടായി ആഡ്‌ബ്ലോക്കര്‍ പ്ലസ്

സ്മാര്‍ട്‌ഫോണുകളിലെ ആഡ് ബ്ലോക്കര്‍ ടൂളുകളുടെ ഉപയോഗം സംബന്ധിച്ച് ഇന്റര്‍നെറ്റ് ഭീമന്‍മാരും പരസ്യദാതാക്കളും പബ്ലിഷര്‍മാരും വാഗ്വാദം നടന്നു കൊണ്ടിരിക്കെ നിലപാട് വ്യക്തമാക്കി അസൂസ് ഫോണ്‍. തായ്‌വാന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ കമ്പനിയായ അസൂസിന്റെ പുതിയ ഫോണില്‍ ഡിഫോള്‍ട്ടായി ആഡ് ബ്ലോക്കര്‍ സംവിധാനം ഉണ്ടാകും. 2016 തുടക്കത്തില്‍ തന്നെ ഫോണ്‍ വിപണിയില്‍ എത്തിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്. ആഡ്‌ബ്ലോക്ക് പ്ലസ് ഡിഫോള്‍ട്ടായി സെറ്റു ചെയ്ത് സ്മാര്‍ട്‌ഫോണ്‍ എത്തിക്കാനാണ് അസൂസ് ലക്ഷ്യമിടുന്നത്. ഇതിനായി ആഡ്‌ബ്ലോക്ക് പ്ലസ് നിര്‍മാതാക്കളായ ഇയോ ജിഎംബിഎച്ചുമായി അസൂസ് ചര്‍ച്ച നടത്തി ധാരണയില്‍ എത്തിയിട്ടുണ്ട്.

ഹോം സ്‌ക്രീനില്‍ തന്നെ ആഡ്‌ബ്ലോക്കര്‍ ടൂള്‍ സെറ്റ് ചെയ്തിരിക്കും. പ്രീലോഡഡ് വെബ് ബ്രൗസറുകളും ഫോണില്‍ ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. മറ്റു കൂടുതല്‍ വിശദാംശങ്ങളൊന്നും തന്നെ കമ്പനി പുറത്തുവിട്ടിട്ടില്ല. അസൂസുമായി സഹകരിക്കുന്നതില്‍ സന്തോഷമാണുള്ളതെന്ന് ആഡ് ബ്ലോക്കിംഗ് ആപ്പ് നിര്‍മ്മിക്കുന്ന ഇയോ ജിഎംബിഎച്ച് സിഇഒ ടില്‍ ഫായ്ദ പറഞ്ഞു. അസൂസ് ബ്രൗസര്‍ തന്നെയാണ് ഫോണില്‍ ഉപയോഗിക്കുക. നിലവില്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവരേക്കാള്‍ അധികം അസൂസ് ബ്രൗസര്‍ ഉപയോഗിക്കുന്നവരാണ്. ഏകദേശം 1.5 കോടി ആളുകള്‍ അസൂസ് ബ്രൗസര്‍ ഉപയോഗിക്കുന്നുണ്ട്.

രണ്ടു ദശാബ്ദക്കാലമായി ആഡ് ബ്ലോക്കിംഗ് ടൂളുകള്‍ നിലവിലുണ്ടെങ്കിലും ഈവര്‍ഷമാണ് ഇത് ഇങ്ങനെ സജീവമായിത്തുടങ്ങിയത്. ആഡ് ബ്ലോക്കിംഗ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആദ്യം അവസരം ഒരുക്കിയത് ആപ്പിളായിരുന്നു. ഐഒഎസ് 9-ല്‍ പുറത്തിറങ്ങിയ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ആഡ് ബ്ലോക്കര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നത്. ഇതിനു പുറമെയാണ് ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ഫോണിലേക്കും സംവിധാനം എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News