നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയെ കോടതി കയറ്റിയ സുബ്രഹ്മണ്യന്‍ സ്വാമിക്ക് ഓര്‍മയുണ്ടോ തൃശൂരിലെ എക്‌സ്പ്രസ് പത്രം; ജീവനക്കാര്‍ നിയമയുദ്ധത്തിന്

തൃശൂര്‍: ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിക്കെതിരെ തൃശൂരില്‍നിന്ന് പുറത്തിറങ്ങിയിരുന്ന എക്‌സ്പ്രസ് ദിനപത്രത്തിലെ ജീവനക്കാര്‍ രംഗത്തെത്തി. ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നല്‍കാതെയാണ് ചെയര്‍മാനായിരുന്ന സുബ്രഹ്മണ്യന്‍ സ്വാമി സ്ഥാപനം ലോക്കൗട്ട് ചെയ്തതെന്ന് ആരോപണം. സ്വാമിക്കെതിരെ നിയമനടപടികള്‍ക്കൊരുങ്ങുകയാണെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കെതിരെയും രാഹുല്‍ ഗാന്ധിക്കെതിരെയും നിയമനടപടിക്കു പോയ സുബ്രഹ്മണ്യന്‍ സ്വാമിക്കെതിരെയാണ് അടച്ചുപൂട്ടിയ എക്‌സ്പ്രസ് ദിനപത്രത്തിലെ ജീവനക്കാര്‍ രംഗത്തെത്തിയത്. തൃശൂരില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന എക്‌സ്പ്രസ് ദിനപത്രത്തിന്റെ ചെയര്‍മാനായിരുന്ന സുബ്രഹ്മണ്യന്‍ സ്വാമി ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊമ്പതില്‍ സ്ഥാപനം ലോക്കൗട്ട് ചെയ്തിരുന്നു. പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ ജീവനക്കാര്‍ക്ക് നല്‍കാനുള്ള ശമ്പള കുടിശികയും തടഞ്ഞുവെച്ച ആനുകൂല്യങ്ങളും നല്‍കിയില്ലെന്നാണ് ആരോപണം.

സുബ്രഹ്മണ്യന്‍ സ്വാമി പത്രം നത്തിയിരുന്ന ഏഴ് വര്‍ഷം പി.എഫ്, ഇഎസ്‌ഐ ഫണ്ടുകള്‍ അടച്ചില്ലെന്നും ആരോപണമുണ്ട്. സ്വാമിക്കെതിരെ നിയമ നടപടികള്‍ക്കൊരുങ്ങുകയാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ സഹായം തേടുമെന്നും തൊഴില്‍ നഷ്ടപ്പെട്ട ജീവനക്കാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here