അന്തരീക്ഷ മലിനീകരണം: ദില്ലിയില്‍ വാഹന നിയന്ത്രണം പുതുവര്‍ഷം മുതല്‍; നിയന്ത്രണം ഞായറാഴ്ച ഒഴികെ പ്രതിദിനം 12 മണിക്കൂര്‍

ദില്ലി: അന്തരീക്ഷ മലിനീകരണം കുറയക്കാന്‍ ദില്ലിയില്‍ വാഹന നിയന്ത്രണം ജനുവരി ഒന്ന് മുതല്‍ നില്‍വില്‍ വരും. വാഹന നമ്പര്‍ തരംതിരിച്ച് ഒറ്റ അക്കം, ഇരട്ട അക്കം രീതിയിലുള്ള നിയന്ത്രണം ആണ് നടപ്പാക്കുന്നത്. ഞായറാഴ്ച്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് നിയന്ത്രണം. ദില്ലി മുഖ്യമന്ത്രിയുടെ കാറിനും നിയന്ത്രണം ബാധകമാണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം വ്യ്ക്തമാക്കിയത്.

ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളില്‍ ഒന്നായി ദില്ലി മാറിയ സാഹചര്യത്തിലാണ് പുതിയ നിയന്ത്രണം. ദില്ലി സര്‍ക്കാര്‍ നടപ്പാക്കുന്ന വാഹനനിയന്ത്രണം ജനുവരി ഒന്നു മുതല്‍ നിലവില്‍ വരും.

ഒറ്റസംഖ്യയില്‍ അവസാനിക്കുന്ന നമ്പരുള്ള വാഹനങ്ങള്‍ ഒരു ദിവസം നിരത്തില്‍ ഇറക്കിയാല്‍ അടുത്ത ദിവസം ഇരട്ട സംഖ്യയില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ മാത്രമേ നിരത്തില്‍ ഇറക്കാവൂ. നിയമം തെറ്റിച്ചാല്‍ രണ്ടായിരം രൂപ പിഴ ഈടാക്കും.

സിഎജിയില്‍ അല്ലാത്ത സ്വകാര്യ കാറുകള്‍ നിയന്ത്രണത്തിന്റെ പരിധിയില്‍ പെടും. ദില്ലി മുഖ്യമന്ത്രിയുടെ കാറിനും നിയമം ബാധകമാണ്. പ്രധാനമന്ത്രിയുടേയും രാഷ്ട്രപതിയുടേയും വാഹനവ്യൂഹത്തെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയതായും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ദില്ലിയില്‍ പറഞ്ഞു.

സുപ്രീംകോടതി – ഹൈക്കോടതി ജഡജിമാര്‍, കേന്ദ്രമന്ത്രിമാര്‍ എംപിമാര്‍ എന്നിവരുടെ വാഹനങ്ങള്‍ക്കും നിയമം ബാധകമല്ല. സ്ത്രീകള്‍ ഡ്രൈവര്‍മാരായ ടാക്‌സികളെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ യാത്രക്കാര്‍ സ്ത്രീകളോ കുട്ടികളോ മാത്രമായിരിക്കണമെന്ന നിബന്ധനയുണ്ട്.

ഞായര്‍ ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും നിയമം ബാധകമാണ്. രാവിലെ 8മുതല്‍ രാത്രി 8വരെയാണ് നിയന്ത്രണം. ആംബുലന്‍സ്, അത്യാവശ്യ സര്‍വ്വീസുകള്‍ എന്നിവയക്ക് നിയമം ബാധകമല്ലെന്നും കെജ്രിവാള്‍ വ്യക്തമാക്കി. സിഎന്‍ജിയില്‍ ഓടാത്ത മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ക്കും നിയമം ബാധകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News