ഇന്ത്യ നിര്‍മിച്ച അഫ്ഗാന്‍ പാര്‍ലമെന്റ് മന്ദിരം നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു; ഒരു ബ്ലോക്കിന് വാജ്‌പേയിയുടെ പേര്; മോദി അഫ്ഗാന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു

കാബൂള്‍: അഫ്ഗാനിസ്താനില്‍ ഇന്ത്യ നിര്‍മിച്ചു നല്‍കിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഒരു ബ്ലോക്കിന് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പേരാണ് നല്‍കിയിരിക്കുന്നത്. ഇന്നു പുലര്‍ച്ചെ കാബൂളിലെത്തിയ മോദി അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ ഇരുവരും ചര്‍ച്ച ചെയ്തു. അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുമായും മോദി കൂടിക്കാഴ്ച നടത്തും.

ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള സൗഹൃദത്തിന്റെ തെളിവാണ് പാര്‍ലമെന്റ് മന്ദിരമെന്ന് മോദി പറഞ്ഞു. ഒരു കെട്ടിടത്തിന് വാജ്‌പേയിയുടെ പേരു നല്‍കിയതിന് നന്ദി പ്രകാശിപ്പിച്ചു മോദി. ഇന്ത്യയും അഫ്ഗാനും ഒന്നിച്ചു പ്രവര്‍ത്തിച്ച് നിരവധി വികസനങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയിലെയും അഫ്ഗാനിലെയും പ്രവിശ്യകളെയും ഒരുമിച്ച്് കൊണ്ടുവരുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. ഊര്‍ജ കൈമാറ്റം സാധ്യമായി. അഫ്ഗാനിലെ ഗ്രാമപ്രദേശങ്ങളില്‍ സ്‌കൂളുകളും ജലസേചനവും കൊണ്ടുവരുന്നുതിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ആരംഭിച്ചു. കുട്ടികളുടെയും സ്ത്രീളുടെയും ക്ഷേമത്തിനായി പല പദ്ധതികളും ആരംഭിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.

2009-ലാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 2011 മുതല്‍ മൂന്നുതവണ കെട്ടിടം പണി നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. പറഞ്ഞ സമയത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. നിര്‍മാണച്ചെലവ് ഇതിനിടെ ഇരട്ടിയാകുകയും ചെയ്തു. 4.5 കോടി ഡോളറായിരുന്നു ആദ്യഘട്ടത്തില്‍ നിര്‍മാണച്ചെലവു പ്രതീക്ഷിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News