മോസ്‌കോ: ഊര്‍ജം, പ്രതിരോധം എന്നീ മേഖലകളില്‍ അടക്കം സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് ഇന്ത്യയും റഷ്യയും. ആണവ മേഖലയില്‍ പുതിയ ഇന്ത്യയില്‍ പുതിയ റിയാക്ടറുകള്‍ ആരംഭിക്കാനും റഷ്യ തീരുമാനിച്ചു. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിക്കാന്‍ ഇന്ത്യക്ക് റഷ്യ പിന്തുണ നല്‍കുമെന്നും റഷ്യ അറിയിച്ചു. നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഊര്‍ജ-പ്രതിരോധ കരാറുകള്‍ തന്നെയായിരുന്നു അജണ്ടയിലെ മുഖ്യഇനം. അടുത്ത 20 വര്‍ഷത്തിനകം ആറു പുതിയ ആണവ പ്ലാന്റുകള്‍ കൂടി റഷ്യ ഇന്ത്യയില്‍ ആരംഭിക്കും. ഇതോടെ ഇന്ത്യയില്‍ റഷ്യ നിര്‍മ്മിക്കുന്ന ആണവ റിയാക്ടറുകളുടെ എണ്ണം 12 ആകും. കൂടംകുളം അടക്കമാണിത്. റഷ്യ ഇന്ത്യയില്‍ ആരംഭിച്ച ആദ്യത്തെ ആണവപ്ലാന്റായ കൂടംകുളത്ത് മൂന്നാമത്തെ റിയാക്ടര്‍ റഷ്യ ഉടന്‍ സ്ഥാപിക്കും. വ്യാവസായിക സഹകരണം വര്‍ധിപ്പിക്കും. വന്‍കിട വ്യവസായങ്ങള്‍ റഷ്യ ഇന്ത്യയില്‍ ആരംഭിക്കും. വലിയ ഊര്‍ജ പദ്ധതികളും ആരംഭിക്കും.
റഷ്യയുടെ കാമോവ് 226 ഹെലികോപ്റ്ററുകള്‍ ഇന്ത്യയും റഷ്യയും സംയുക്തമായി നിര്‍മ്മിക്കും. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലെ ഏറ്റവും വലിയ പ്രോജക്ട് ആണിത്. 140 കോപ്റ്ററുകള്‍ ഇന്ത്യയും 60 എണ്ണം റഷ്യയുമാണ് നിര്‍മിക്കുക. നിലവില്‍ കപ്പലില്‍ നിന്ന് തൊടുക്കാവുന്ന സൂപ്പര്‍സോണിക് ബ്രഹ്മോസ് മിസൈലുകള്‍ ഇന്ത്യയും സംയുക്തമായാണ് നിര്‍മിച്ചിട്ടുണ്ട്. ഇത് അധികം വൈകാതെ ഇന്ത്യന്‍ നാവികസേനയ്ക്ക് കൈമാറും. വിവിധോദ്ദേശ യുദ്ധവിമാനവും ഒരു യാത്രാവിമാനവും സംയുക്തമായി നിര്‍മിക്കാനും ഇന്ത്യക്ക് പദ്ധതിയുണ്ട്. ഇന്ത്യയുമായി സോവിയറ്റ് യുഗത്തിലെ സാമ്പത്തികബന്ധം ശക്തമാക്കാനും റഷ്യ തീരുമാനിച്ചു. റഷ്യയുടെ പുതിയ സാങ്കേതിക വിദ്യകള്‍ ഇന്ത്യക്ക് കൈമാറാനും റഷ്യ തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here