ഐഎസിനോട് ആഭിമുഖ്യം പുലര്‍ത്തി പ്രകടനം; ജമ്മുവില്‍ 9 കൗമാരക്കാര്‍ പിടിയില്‍; ഐഎസില്‍ ആകൃഷ്ടരായത് വാട്‌സ്ആപ്പ് വഴി

ദില്ലി: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ജമ്മുവില്‍ പ്രകടനം നടത്തിയ 9 കൗമാരക്കാരെ ജമ്മു-കശ്മീര്‍ പൊലീസ് പിടികൂടി. പെട്രോള്‍ ബോംബ് വലിച്ചെറിയുകയും കല്ലെറിയുകയും ഐഎസ് പതാകകള്‍ വീശുകയും ചെയ്തു. ഈ 9 കൗമാരക്കാരില്‍ 3 പേര്‍ സായുധ പരിശീലനത്തിനായി പാകിസ്താനിലേക്ക് കടക്കാന്‍ ശ്രമിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. 15നും 17നും ഇടയ്ക്ക് പ്രായമുള്ള കൗമാരക്കാരാണ് പിടിയിലായത്. വടക്കേ ആഫ്രിക്കക്കാരനായ ഒരാള്‍ വാട്‌സ്ആപ്പ് വഴിയാണ് ഇവരെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആകര്‍ഷിച്ചത്.

കശ്മീരില്‍ നിന്നുള്ളവരാണ് പിടികൂടപ്പെട്ട കൗമാരക്കാര്‍. ഇവര്‍ പല അവസരങ്ങളില്‍ കശ്മീര്‍ താഴ്‌വരയില്‍ ഐഎസ് പതാകകള്‍ വീശുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. സര്‍ക്കാരും പട്ടാളവും ഇക്കാര്യത്തില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, കൗമാരക്കാര്‍ നേരിട്ട് ഐഎസുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ അറിയിച്ചു. ഐഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റാരെങ്കിലുമായും നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടാകാമെന്ന നിഗമനങ്ങളും ഏജന്‍സികള്‍ നിഷേധിച്ചു. ഐഎസ് നേതാവായ ബുര്‍ഹാന്‍ വാണിയുടെ ആശയങ്ങളില്‍ ആകൃഷ്ടരായതാണെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. പല കശ്മീരി യുവാക്കളും ഇപ്പോള്‍ വാണിയുടെ വീഡിയോ മെസേജുകള്‍ പിന്തുടരുന്നുണ്ടെന്നു ഇന്റലിജന്‍സ് അറിയിച്ചു.

അല്‍-ഹയാത്ത് എന്നായിരുന്നു വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര്. അബു-ബക്ര്‍ എന്നയാളാണ് ഗ്രൂപ്പിനു നേതൃത്വം നല്‍കിയിരുന്നത്. ചില വിദേശികളും ഈ ഗ്രൂപ്പിന്റെ ഭാഗമാണ്. അബു-ബക്‌റും അല്‍ ഹയാത്തും ഇസ്ലാമിക് സ്റ്റേറ്റുമായി നേരിട്ട് ബന്ധമുള്ളവരാണെന്ന് ഇന്റലിജന്‍സ് കണ്ടെത്തി. അല്‍-ഹയാത്ത് എന്നത് ഐഎസിന്റെ മാധ്യമവിഭാഗത്തിന്റെ പേരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here