സ്വന്തം സമുദായത്തിലെ തന്നെ കുലംകുത്തികളാണ് തന്റെ ശത്രുക്കളെന്ന് വെള്ളാപ്പള്ളി നടേശന്‍; സുധീരന്‍ 18 വര്‍ഷമായി വ്യക്തി വൈരാഗ്യം തീര്‍ക്കുന്നു

ആലപ്പുഴ: തന്റെ ശത്രുക്കള്‍ പുറത്തു നിന്നുള്ളവര്‍ അല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്വന്തം സമുദായത്തിലെ തന്നെ കുലംകുത്തികളാണ് തന്റെ ശത്രുക്കള്‍. ലഫ്റ്റനന്റ് ഗവര്‍ണര്‍ ആക്കാത്തതിന്റെ വൈരാഗ്യമാണ് വിദ്യാസാഗറിന് തന്നോടുള്ളത്. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ 18 വര്‍ഷമായി വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണ്. രാഷ്ട്രീയ നേതാക്കള്‍ക്ക് ഞാനെന്ന ഭാവമാണ്. ഇവര്‍ക്ക് കോടതിപോലും പുല്ലാണെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു.

വിവാദപ്രസംഗത്തില്‍ വെള്ളാപ്പള്ളി നടേശന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സുധീരന്‍ രംഗത്തെത്തിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കേസിന്റെ മെറിറ്റിനെക്കുറിച്ച് പരാമര്‍ശിക്കാന്‍ കോടതിക്ക് അധികാരമില്ല. കേസ് ഡയറി പോലും പരിശോധിക്കാതെയുള്ള നടപടി അനവസരത്തിലുള്ളതാണ്. അന്വേഷണം പ്രാരംഭഘട്ടത്തില്‍ നില്‍ക്കുന്ന കേസിന്റെ വസ്തുതകളെക്കുറിച്ച് ഇത്തരമൊരു വിലയിരുത്തല്‍ നടത്തിയത് തികച്ചും തെറ്റാണെന്നുമായിരുന്നു സുധീരന്റെ പരാമര്‍ശം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here