വാട്‌സ് ആപ്പില്‍ ഇനി വീഡിയോ കോളിംഗും; അണിയറയില്‍ ഒരുങ്ങുന്നത് ഫേസ്ബുക്കിനെയും സ്‌കൈപ്പിനെയും വെല്ലുന്ന സംവിധാനങ്ങളെന്നു സൂചന

ദില്ലി: വോയ്‌സ് കോളുകള്‍ക്ക് ശേഷം മെസഞ്ചര്‍ ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് ഇനി വീഡിയോ കോളിംഗിന്റെ വഴിയിലാണ്. വാട്‌സ്ആപ്പില്‍ വീഡിയോ കോളിംഗ് സൗകര്യം ഉടനെത്തും. എന്നാല്‍, എന്ന് മുതല്‍ തുടങ്ങുമെന്നോ മറ്റുള്ള വിവരങ്ങളോ ഔദ്യോഗികമായി വാട്‌സ്ആപ്പ് പുറത്തുവിട്ടിട്ടില്ല. ഫ്രണ്ട് കാമറയോ പിന്‍കാമറയോ ഉപയോഗിച്ച് വീഡിയോ കോളിംഗ് നടത്താന്‍ പറ്റും. ജര്‍മന്‍ വെബ്‌സൈറ്റ് മേസര്‍കോഫാണ് ഇക്കാര്യം പുറത്തുവിട്ടത്. 90 കോടി ഉപയോക്താക്കളുള്ള വാട്‌സ്ആപ്പ് ഇപ്പോള്‍ അതിന്റെ മാതൃകമ്പനി ഫേസ്ബുക്കിനോളം വളര്‍ന്നിട്ടുണ്ട്.
ഫേസ്ബുക്ക് മെസഞ്ചറില്‍ ഇപ്പോള്‍ തന്നെ വീഡിയോ കോളിംഗ് ഉണ്ടെന്നിരിക്കെ പുതിയ ഫീച്ചേഴ്‌സ് ആഡ് ചെയ്യുക എന്നത് വാട്‌സ്ആപ്പിനും അത്യാവശ്യമാണ്. അതുകൊണ്ടു തന്നെയാണ് വീഡിയോ കോളിംഗ് എന്ന പുതിയ സംവിധാനം കൊണ്ടുവരാന്‍ ആലോചിക്കുന്നത്. ഈവര്‍ഷം ആദ്യം എത്തിയ വാട്‌സ്ആപ്പ് വോയ്‌സ് കോളുകള്‍ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചിരുന്നു. മൊബൈല്‍ ഇന്റര്‍നെറ്റില്‍ വീഡിയോ കോളിംഗ് എങ്ങനെ ആസ്വദിക്കാനാകുമെന്നു കാത്തിരിക്കുകയാണ്. ശരിയാം വണ്ണം 3ജി നെറ്റ്‌വര്‍ക്ക് പോലും ലഭിക്കാത്ത ഇന്ത്യയില്‍ വോയ്‌സ് കോളിംഗ് തന്നെ പ്രയാസകരമാണ്. അതുകൊണ്ടു തന്നെ പലരും വോയ്‌സ് കോള്‍ ഉപേക്ഷിക്കുകയും ചെയ്തു.
അതുകൊണ്ടു തന്നെ സ്ലോ നെറ്റ് വര്‍ക്കിലും വീഡിയോ കോളിംഗ് ഫലപ്രദമാകുന്ന സൗകര്യം ഏര്‍പ്പെടുത്തേണ്ടി വരും. പ്രത്യേകിച്ച് വാട്‌സ്ആപ്പിന് ഏറെ ഉപയോക്താക്കളുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News