കോഴിക്കോട്: നടി ജ്യോതിര്‍മയിയും ഭര്‍ത്താവും സംവിധായകനുമായ അമല്‍നീരദും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. കോഴിക്കോട്-തലശേരി ദേശീയപാതയില്‍ കുഞ്ഞിപ്പള്ളിയിലാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ച കാറില്‍ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇരുവരും പരുക്കില്ലാതെ രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്നതു ജ്യോതിര്‍മയിയും അമല്‍നീരദും ആണെന്നറിഞ്ഞു നാട്ടുകാര്‍ ഓടിക്കൂടിയത് ദേശീയപാതയില്‍ ഗതാഗതസ്തംഭനത്തിനു കാരണമായി.
പിന്നീട് പൊലീസ് എത്തി രണ്ടുപേരെയും സ്റ്റേഷനിലെത്തിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കുകയായിരുന്ന സ്വകാര്യബസ് എതിരേ വന്ന താരദമ്പതികളുടെ കാറില്‍ ഇടിക്കുകയായിരുന്നു. ഇരുവരും കണ്ണൂരില്‍നിന്ന് എറണാകുളത്തേക്കു പോവുകയായിരുന്നു. പിന്നീട് പൊലീസ് സഹായത്തോടെ ടാക്‌സി വിളിച്ചാണ് ഇരുവരും എറണാകുളത്തേക്കു തിരിച്ചത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post