സന്തുഷ്ട ലൈംഗിക ജീവിതം നയിക്കാം; ഇതാ ചില ആരോഗ്യ ഭക്ഷണങ്ങള്‍

കാസനോവയും ക്ലിയോപാട്രയും നോവലിസ്റ്റ് അലക്‌സാണ്ടര്‍ ഡ്യൂമാസും തമ്മിലുള്ള പൊതു സാമ്യമെന്താണ്. ചിന്തിച്ച് വഴിതെറ്റേണ്ട. ലൈംഗിക വികാരങ്ങള്‍ പരിപോഷിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ഘടകങ്ങളുടെ സാമ്യം തന്നെ. വ്യത്യസ്തമായ ആഹാരവഴിയിലൂടെയാണ് അവരുടെ ലൈംഗിക തൃഷ്ണകളെ പരിപോഷിപ്പിച്ചിരുന്നത്. ഇക്കാലത്തും അക്കാലത്തേതില്‍നിന്നും വ്യത്യസ്തമല്ല സാഹചമല്ല ഇപ്പോഴും ഉള്ളത്. ഗര്‍ഭധാരണത്തിനും ലൈംഗിക ആസക്തി കൂട്ടുന്നതിനും ഭക്ഷണവുമായി ബന്ധമുണ്ട്. ലൈംഗികാസക്തിയെന്ന വാക്ക് ഉരുത്തിരിഞ്ഞത് തന്നെ സ്‌നേഹത്തിന്റെ പ്രതീകമായ ഗ്രീക്ക് ദേവത അഫ്രോഡൈറ്റിന്റെ പേരില്‍ നിന്നാണ്.

ചില ഭക്ഷണങ്ങളുടെ ഗന്ധം, രുചി, ആകൃതി എന്നിവയൊക്കെ ലൈംഗിക തൃഷ്ണ ഉണ്ടാക്കുന്ന ഭക്ഷണങ്ങളുടെ പട്ടികയില്‍ വരാം. ഇക്കാര്യം പ്രമുഖ സെക്‌സോളജിസ്റ്റുകളുെ സാക്ഷ്യപ്പെടുത്തുന്നു. ലൈംഗിക തൃഷ്ണ ഉണര്‍ത്തുന്നതില്‍ ഭക്ഷണത്തിന് കാര്യമായ പങ്കുണ്ടെന്നതുതന്നെയാണ് വസ്തുത. അത്തരം ചില ഭക്ഷണത്തെ പരിചയപ്പെടാം.

വൈന്‍

വൈന്‍ കുടിക്കുന്നതുതന്നെ ഉറങ്ങിക്കിടക്കുന്ന ലൈംഗിക തൃഷ്ണയെ ഉണര്‍ത്താന്‍ വേണ്ടിയാണ്. യതാര്‍ത്ഥ പോര്‍ച്ചുഗല്‍ വൈനിന് കാമാസക്തി ഉണര്‍ത്താന്‍ വലിയ ശേഷിയുണ്ടത്രേ. പുരുഷന്മാരില്‍ മാത്രമല്ല, സ്ത്രീകളിലും ലൈംഗിക കാമനകളെ ഉണര്‍ത്താന്‍ വൈന്‍ സഹായിക്കുന്നു. പക്ഷേ ലൈംഗികതയെ ഉണര്‍ത്തുന്നത് നേരത്തെയാക്കാന്‍ മദ്യത്തില്‍ വൈന്‍ കൂട്ടി കഴിച്ചാല്‍ പണി കിട്ടും. ലൈംഗിക തൃഷ്ണയെ അല്ല, ഉറക്കം വരാനുള്ള സാധ്യതയെ കൂട്ടും.

വാഴപ്പഴം

ആകൃതി മാത്രമല്ല, ലൈംഗികതയെ ഉണര്‍ത്താനുള്ള നിരവധി ഗുണപരമായ ഘടകങ്ങളും വാഴപ്പഴത്തിലുണ്ട്. എ,ബി,സി എന്നീ വിറ്റാമിനുകളും ഒപ്പം പൊട്ടാസ്യവും കൊണ്ട് സമ്പുഷ്ടമാണ് വാഴപ്പഴം. വിറ്റാമിന്‍ ബിയ്ക്കും പൊട്ടാസ്യത്തിനും ശരീരത്തിലെ ലൈംഗിക ഉത്തേജക ഹോര്‍മോണുകളെ സജീവമാക്കുന്നതില്‍ വലിയ പങ്കുവഹിക്കാനാവും. വാഴപ്പഴത്തില്‍ അടങ്ങിയ ബ്രൊമേലിന്‍ ലൈംഗിക ഉത്തേജകത്തിന് വേണ്ട ടെസ്റ്റോസ്റ്റിറോണ്‍ ലെവല്‍ ഉയര്‍ത്തും. ദീര്‍ഘനേരത്തേക്കുള്ള കരുത്ത് നല്‍കാന്‍ വാഴപ്പഴത്തില്‍ അടങ്ങിയ പഞ്ചസാരയ്ക്ക് കഴിയും.

ചിപ്പി

കടലിലെ ചിപ്പിയെ അത്ര തള്ളിക്കളയേണ്ട. ചിപ്പിയില്‍ അടങ്ങിയ ഉയര്‍ന്ന അളവിലുള്ള സിങ്ക് ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദിപ്പിക്കും. സിങ്ക് കുറഞ്ഞാല്‍ അത് വന്ധ്യതയ്ക്ക് കാരണമാകും. അപ്പോഴാണ് സിങ്കിന്റെ പ്രധാന്യം കാണേണ്ടത്. നിരവധി സ്ത്രീകളുമായി ഒരേസമയം ബന്ധമുണ്ടായിരുന്ന കാസനോവ പ്രതിദിനം 50 ചിപ്പി വരെ കഴിച്ചിരുന്നുവത്രെ.

വെളുത്തുള്ളി

അധികം വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്. വെളുത്തുള്ളിയിലെ അല്ലിസിന്‍ എന്ന ഘടകം രക്തചംക്രമണം കൂട്ടാന്‍ വളരെ നല്ലതാണ്. ലൈംഗികതയില്‍ ഇത് ഗുണപരമാകുന്നത് ഉദ്ധാരണത്തിന് സഹായിക്കും എന്നതാണ്. ഉദ്ധാരണത്തിന് വേണ്ട നൈട്രിക് ഓക്‌സൈഡ് ഉല്‍പാദിപ്പിക്കാന്‍ വെളുത്തുള്ളിക്ക് കഴിയും.

വെണ്ണപ്പഴം

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ പ്രയോജനകരമാണ് വെണ്ണപ്പഴം. സ്ത്രീത്വം വിളങ്ങുന്ന വെണ്ണപ്പഴം കൂടുതല്‍ ഗുണകരമാകുന്നത് പുരുഷനാണ്. ബീറ്റ കരോട്ടേന്‍, മഗ്നീഷ്യം, വിറ്റാമിന്‍ ഇ, പൊട്ടാസ്യം, പ്രോട്ടീനുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് വെണ്ണപ്പഴം. ലൈംഗികതയെ ഉണര്‍ത്തുന്ന ഘടകങ്ങളാണ് ഇവയെല്ലാം.

അത്തിപ്പഴം

പറമ്പില്‍ പഴുത്തുവീണാലും തിരിഞ്ഞുനോക്കാത്ത അത്തിപ്പഴത്തെ അത്ര നിസാരമായി തള്ളിക്കളയണ്ട. പ്രത്യുല്‍പാദന ശേഷിയെ കാര്യമായി സ്വാധീനിക്കാന്‍ അത്തിപ്പഴത്തിന് കഴിയും. വിറ്റാമിന്‍ എ, ബി1, ബി2, കാല്‍സ്യം, അയണ്‍, ഫോസ്ഫറസ്, മാഗനീസ്, പൊട്ടാസ്യം തുടങ്ങിയവയാല്‍ സമ്പുഷ്ടം. ഇതെല്ലാം ലൈംഗിക ദൗര്‍ബല്യങ്ങളെ മറികടക്കാന്‍ കരുത്തു നല്‍കുന്ന ഘടകങ്ങളാണ്.

ചോക്കലേറ്റ്

സ്‌നേഹത്തിനൊപ്പം ലൈംഗിക വികാരങ്ങള്‍ കൂടി ഉണര്‍ത്തുന്നതാണ് ചോക്കലേറ്റ്. ഫിനൈലെഥൈലമിന്‍, സെറോടോണിന്‍ എന്നിവ ചോക്കലേറ്റില്‍ അടങ്ങിയിരിക്കുന്ന പ്രധാനഘടകങ്ങളാണ്. ഇത് രണ്ടും തലച്ചോറിലെ തൃഷ്ണയെ ഉണര്‍ത്തുകയും ഊര്‍ജ്ജം പകരുകയും ചെയ്യും. മൂഡ് സൃഷ്ടിക്കാനും കൂട്ടനും ചോക്കലേറ്റ് നല്ലതാണ്.

മുളക്

മുളക് കഴിച്ചാല്‍ ശരീരത്തിലെ ഊഷ്മാവ് ഉയരും. ഹൃദയസ്പന്ദനം കൂടും. വിയര്‍പ്പ് ഉല്‍പാദിപ്പിക്കും. ലൈംഗികതയില്‍ മുഴുകുമ്പോഴും ഇവ മൂന്നും സംഭവിക്കും. മുളകില്‍ അടങ്ങിയ കാപ്‌സൈസ്‌കിന്‍ ശരീരത്തെ സമാനമായ രീതിയില്‍ തയ്യാറെടുപ്പിക്കും. ലൈംഗിക താല്‍പര്യങ്ങള്‍ കൂട്ടാന്‍ നല്ലതാണ് മുളക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here