തൃശൂര്‍: പറപ്പൂക്കരയില്‍ രണ്ട് യുവാക്കള്‍ വെട്ടേറ്റ് മരിച്ചു. തൃശൂര്‍ മുരിയാട് സ്വദേശി വിശ്വജിത്ത്, വടകര സ്വദേശി മെല്‍വിന്‍ എന്നിവരാണ് മരിച്ചത്. ആക്രമണത്തില്‍ ഇവരുടെ സുഹൃത്തുക്കളായ മിഥുന്‍, ശ്രീജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു. മിഥുന്റെ ഭാര്യയെ കളിയാക്കിയതിന്റെ പേരില്‍ നടന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന് നേതൃത്വം നല്‍കിയ പന്ത്രണ്ടംഗ സംഘത്തിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
Get real time update about this post categories directly on your device, subscribe now.
Discussion about this post