സുനാമി ദുരന്തത്തിന് ഇന്ന് 11 വയസ്സ്; ഇനിയും പൂര്‍ത്തിയാകാതെ പുനരധിവാസം

രണ്ടരലക്ഷത്തോളം ആളുകളുടെ ജീവന്‍ അപഹരിച്ച് രാക്ഷസത്തിരമാലകള്‍ ഇന്ത്യയിലും ഇന്തോനേഷ്യയിലും ആഞ്ഞടിച്ചിട്ട് ഇന്നേക്ക് 11 വര്‍ഷം. 2004 ഡിസംബര്‍ 26-നാണ് നാശം വിതച്ച് സുനാമി തിരമാലകള്‍ ആഞ്ഞുവീശിയത്. ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ ശക്തമായ ഭൂചലനമായിരുന്നു സുനാമിക്കു കാരണം. 100 അടിയില്‍ അധികം ഉയരത്തില്‍ രാക്ഷസത്തിരമാലകള്‍ ആഞ്ഞുവീശി. 23,000 ആറ്റം ബോംബുകളുടെ പ്രഹരശേഷിയുണ്ടായിരുന്നു ആ തിരമാലകള്‍ക്ക്. രണ്ട് ഭൂഖണ്ഡങ്ങളിലെ 14രാഷ്ട്രങ്ങളിലായി 2,30,000 പേര്‍ക്കാണ് അന്നു ജീവന്‍ നഷ്ടമായത്. അതിലേറെ പേര്‍ക്ക് വീടും കിടപ്പാടവും നഷ്ടമായി. 1,500 കോടി ഡോളറിന്റെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. ഇന്ത്യയിലും ഇന്തോനേഷ്യയിലുമായിരുന്നു സുനാമി ഏറ്റവുമധികം നാശം വിതച്ചത്.

അതിശക്തമായ തിരമാലകളില്‍ പെട്ട് നിരവധി വീടുകളും കടകളും മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടപെട്ടുവെങ്കിലും പുനരധിവാസ പദ്ധതികള്‍ ഇപ്പോഴും പാതിവഴിയിലാണ്. മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധന ഉപകരണങ്ങളുടെ നഷ്ടപരിഹരം പോലും ലഭിച്ചിട്ടില്ല. സുനാമി ദുരന്തത്തിനു ഇരയായവരുടെ പ്രധാന ആവശ്യം കടല്‍ഭിത്തി നിര്‍മാണം ആയിരുന്നു. ഇതും പൂര്‍ത്തികരിച്ചിട്ടില്ല. ഇതുമൂലം ഓരോ വര്‍ഷവും നിരവധിയാളുകള്‍ വിടും സ്ഥലവും നഷ്ടപ്പെട്ട് തെരുവിലിറങ്ങുന്നു. സുനാമി പുനരധിവാസ പദ്ധതിയില്‍ പെടുത്തി നിര്‍മിച്ച വീടുകള്‍ പലതും തകര്‍ന്നു തുടങ്ങി. നിര്‍മാണത്തിലെ അപാകതകളാണ് ഇതിനു കാരണം. ഈ വീടുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ പോലും അധികാരികള്‍ തയ്യാറാകുന്നില്ല.

കിടത്തി ചികിത്സയും ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ സേവനവും വാഗ്ദാനം ചെയ്ത തീരദേശത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ ഇന്നും നോക്കുകുത്തികളായി നില്‍ക്കുന്നു. ചുരുക്കത്തില്‍ സുനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദുരന്തത്തിനു 11 വയസ്സു തികയുന്ന വേളയിലും ശൈശവാവസ്ഥയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News