തൃശ്ശൂരില്‍ യുവാക്കളെ വെട്ടിക്കൊന്നത് സുഹൃത്തിന്റെ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന്; കൊല നടത്തിയത് പന്ത്രണ്ടംഗ സംഘമെന്നും പൊലീസ്

തൃശ്ശൂര്‍: പറപ്പൂക്കരയില്‍ രണ്ടു യുവാക്കളെ ഗുണ്ടാസംഘം വെട്ടിക്കൊന്നത് സുഹൃത്തിന്റെ ഭാര്യയെ ശല്യം ചെയ്തവരുമായുള്ള തര്‍ക്കത്തെ തുടര്‍ന്നെന്ന് പൊലീസ് നിഗമനം. കൊലനടത്തിയത് പന്ത്രണ്ടംഗ സംഘമാണെന്നും ഇവരെക്കുറിച്ച് സൂചന ലഭിച്ചതായും പൊലീസ് വ്യക്തമാക്കി. ഇന്നലെ വൈകിട്ടാണ് പറപ്പൂക്കരയില്‍ ഗുണ്ടാസംഘം രണ്ടുയുവാക്കളെ വെട്ടിക്കൊന്നത്. തൃശ്ശൂര്‍ മടിക്കര സ്വദേശി വിശ്വജിത്ത്, വരാക്കര സ്വദേശി മെല്‍വിന്‍ എന്നിവരാണ് വെട്ടേറ്റു മരിച്ചത്.

ഇവരുടെ സുഹൃത്തുക്കളായ മിഥുന്‍, ശ്രീജിത്ത് എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. മിഥുന്റെ ഭാര്യയെ ശല്യം ചെയ്തതിനെ ചൊല്ലി മറ്റൊരു സംഘവുമായി നടന്ന തര്‍ക്കമാണ് സംഭവത്തിന് പിന്നില്‍. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയായാണ് കൊലപാതകം. പന്ത്രണ്ടംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ശ്രീജിത്ത്, മിഥുന്‍ എന്നിവരില്‍ നിന്ന് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് മൊഴിയെടുത്തു. പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News