ഇസ്ലാമിലെ അനാചാരങ്ങള്‍ക്കെതിരെ പ്രതികരിച്ച ഫോട്ടോഗ്രാഫര്‍ റഫീഖിനു നേരെ മതശക്തികളുടെ ആക്രമണം; റഫീഖിന്റെ സ്റ്റുഡിയോ കത്തിച്ചു; വധഭീഷണിയും

കണ്ണൂര്‍: ഇസ്ലാമിലെ അനാചാരങ്ങള്‍ക്കെതിരെ വാട്‌സ്ആപ്പ് ഗ്രുപ്പു വഴി ചര്‍ച്ച നടത്തിയതിന് ഫോട്ടോഗ്രാഫറുടെ സ്റ്റുഡിയോ മതതീവ്രശക്തികളുടെ ആക്രമണം. റഫീഖ് പുളിക്കപ്പറമ്പിലിന്റെ സ്റ്റുഡിയോയാണ് അജ്ഞാതര്‍ ആക്രമിച്ചത്. സ്റ്റുഡിയോ അഗ്നിക്കിരയാക്കുകയും കാമറ തകര്‍ക്കുകയും ചെയ്തു. റഫീഖിനും വീട്ടുകാര്‍ക്കും നേരെ ഭീഷണിയും ഉയര്‍ന്നിട്ടുണ്ട്. റഫീഖ് ഇസ്ലാമിന് ഭീഷണിയാണെന്നു പറഞ്ഞായിരുന്നു ആക്രമണം. ആക്രമണം സംബന്ധിച്ച് റഫീഖ് പൊലീസില്‍ പരാതി നല്‍കി. ആക്രമണത്തിനു മുമ്പു തന്നെ റഫീഖിനെതിരെ കൃത്യമായ രീതിയില്‍ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടായിരുന്നു.

ഫ്രണ്ട്ഷിപ്പ് എന്ന പേരില്‍ റഫീഖിന്റെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടായിരുന്നു. ഇതില്‍ ആനുകാലികിമായി സംഭവിക്കുന്ന പല വിഷയങ്ങളിലും ചര്‍ച്ചകളും നടക്കാറുമുണ്ട്. ഇത്തരത്തില്‍ മതപരമായ ചില കാര്യങ്ങളും ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്തു. സമയപരിമിതി മൂലം ടൈപ്പ് ചെയ്യാതെ വോയ്‌സ് മെസേജുകളായി അയയ്ക്കുകയാണ് ചെയ്യാറുണ്ടായിരുന്നത്. ഇതില്‍ തന്റെ വോയ്‌സ് മെസേജുകളുടെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് തനിക്കെതിരെ പ്രചാരണം നടത്തുകയായിരുന്നെന്ന് റഫീഖ് പറഞ്ഞു. താന്‍ ഇസ്ലാമിന് ഭീഷണിയാണെന്നായിരുന്നു പ്രചാരണം. താനൊരു വിശ്വാസിയല്ല. എന്നാല്‍, മറ്റുള്ളവരുടെ വിശ്വാസങ്ങളെ താന്‍ ഹനിക്കാറില്ലെന്നും റഫീഖ് പറയുന്നു. തന്റെ ഭാര്യയും വീട്ടുകാരും അടക്കം എല്ലാവരും വിശ്വാസികളാണെന്നും റഫീഖ് പറയുന്നു.

മറ്റുപല ഗ്രൂപ്പുകളില്‍ നിന്നും തനിക്കു ഭീഷണിയുണ്ടാകുന്നുണ്ട്. നാട്ടിലും വീട്ടിലും ഭീഷണിയുണ്ടന്നും റഫീഖ് പറയുന്നു. ഭീഷണി മുഴക്കി അയച്ച സന്ദേശങ്ങള്‍ തന്റെ കയ്യിലുണ്ട്. ഓഡിയോ സന്ദേശങ്ങളും കയ്യിലുണ്ടെന്നും റഫീഖ് പറഞ്ഞു. പരിചയക്കാര്‍ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്നാണ് റഫീഖ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News