രമേശ് ചെന്നിത്തല അയച്ച കത്ത് എവിടെയെന്ന് ഉമ്മന്‍ചാണ്ടി; ബ്രേക്കിംഗ് ന്യൂസുകള്‍ നോക്കി അന്വേഷിക്കാനാവില്ല; കത്തു വിവാദം ചര്‍ച്ച ചെയ്യാന്‍ സോണിയ കേരളത്തിലേക്ക്

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് അയച്ചെന്നു പറയപ്പെടുന്ന കത്ത് എവിടെയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കത്തുണ്ടെന്നു പറയുന്നതല്ലാതെ അത് ഇതുവരെ മാധ്യമങ്ങള്‍ പുറത്തു കാണിച്ചിട്ടില്ല. ബ്രേക്കിംഗ് ന്യൂസുകളുടെ പുറകെ പോയി അന്വേഷിക്കാന്‍ സര്‍ക്കാരിന് ആവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കത്തിന്റെ ഉള്ളടക്കത്തിലേക്ക് താന്‍ കടക്കുന്നില്ല. അങ്ങനെയൊരു കത്തില്ലെന്നു ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിനെ വിലയിരുത്തേണ്ടത് ജനങ്ങളാണ്. ആരെങ്കിലും സ്വന്തം നിലയില്‍ വിലയിരുത്തുന്നത് ശരിയല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയം, കത്തു വിവാദത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടുകയാണ്. കത്തുവിവാദം ചര്‍ച്ച ചെയ്യാന്‍ സോണിയാഗാന്ധി കേരളത്തിലെത്തും. ഈമാസം 30ന് കേരളം സന്ദര്‍ശിക്കുമ്പോഴാണ് സോണിയാഗാന്ധി നേതാക്കളെ കാണുക. മുതിര്‍ന്ന യുഡിഎഫ് നേതാക്കളുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തും. കോട്ടയത്ത് വച്ചാകും കൂടിക്കാഴ്ച നടത്തുക. കത്തു വിവാദം തന്നെയായിരിക്കും കൂടിക്കാഴ്ചയുടെ മുഖ്യ അജണ്ടയെന്നറിയുന്നു. കഴിഞ്ഞയാഴ്ച കേരളത്തിലെ നേതാക്കള്‍ ദില്ലിക്ക് പോകാനിരുന്നതാണ്. എന്നാല്‍, എകെ ആന്റണി വിദേശത്തേക്ക് പോയതിനാല്‍ യാത്ര ഉപേക്ഷിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News