പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങിയയാളെ തുര്‍ക്കി പ്രസിഡന്റ് രക്ഷിച്ചു

ഇസ്താംബുള്‍: തുര്‍ക്കി പ്രസിഡന്റ് റസിഫ് തയ്യിബ് എര്‍ദോഗന്‍ ശരിക്കും ജനസേവകനായി. പാലത്തിന് മുകളില്‍ നിന്നും നദിയില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിനെ രക്ഷിച്ചു കൊണ്ടാണ് എര്‍ദോഗന്‍ തന്റെ കഴിവു തെളിയിച്ചത്. ഇസ്താംബൂളിലെ ബോസ്‌ഫോറസ് പാലത്തില്‍ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. പാലത്തില്‍ നിന്നും യുവാവ് നദിയിലേക്ക് ചാടാനൊരുങ്ങിയ ശേഷം എര്‍ദോന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ബന്ധത്താല്‍ എര്‍ദോഗനുമായി സംസാരിക്കുകയും പിന്നീട് എര്‍ദോഗന്റെ കൈ ചുംബിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ വാര്‍ത്താമാധ്യമങ്ങളില്‍ ഇടംപിടിച്ചു.

30 വയസ്സിനോടടുത്ത് പ്രായം തോന്നിക്കുന്ന യുവാവ് പാലത്തില്‍ നിന്ന് ചാടാനൊരുങ്ങവെ എര്‍ദോഗന്റെ വാഹന വ്യൂഹം അതുവഴി കടന്നുവരു്‌നുണ്ടായിരുന്നു. പാലത്തിന്റെ കൈവരികള്‍ ചാടിക്കടന്ന യുവാവിനെ ശ്രദ്ധയില്‍പെട്ട എര്‍ദോഗന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഒരു രണ്ടു മണിക്കൂറിനു ശേഷവും യുവാവിനെ അനുനയിപ്പിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കായില്ല. ഒടുവില്‍ എര്‍ദോഗന്‍ വിളിക്കുന്നു എന്നു പറഞ്ഞ് പിന്തിരിപ്പിച്ച ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ എര്‍ദോഗന്റെ അടുത്തെത്തിച്ചു. ആത്മഹത്യ ചെയ്യരുതെന്ന് അദ്ദേഹം ഉപദേശിച്ചു. കുടുംബപ്രശ്‌നങ്ങളാല്‍ യുവാവ് വിഷാദരോഗത്തിന് അടിമയായിരുന്നെന്ന് എര്‍ദോഗന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News