ടെന്നീസിലെ ആദ്യ ശതകോടീശ്വരനാകാന്‍ ഫെഡററും ജോക്കോവിച്ചും; അടുത്ത ഗ്രാന്‍ഡ്സ്ലാം സീസണില്‍ നേട്ടം കീഴടക്കുക ലക്ഷ്യം

ടെന്നീസിലെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചും മൂന്നാം സീഡ് റോജര്‍ ഫെഡററും പൊന്‍കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി ചേര്‍ക്കാനുള്ള പ്രയാണത്തിലാണ്. ടെന്നീസില്‍ പ്രൈസ് മണിയായി 10 കോടി അമേരിക്കന്‍ ഡോളര്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് ജോക്കോവിച്ചും ഫെഡററും ലക്ഷ്യമിടുന്നത്. അതായത് ഏകദേശം 660 കോടി ഇന്ത്യന്‍ രൂപ. 2016-ല്‍ ആരംഭിക്കുന്ന ഗ്രാന്‍ഡ്സ്ലാം സീസണില്‍ നേട്ടം കൈവരിക്കാനാകുമെന്നാണ് ഇരുവരുടെയും പ്രതീക്ഷ. ടെന്നീസിന്റെ ചരിത്രത്തില്‍ ഇന്നുവരെ ആരും പ്രൈസ് മണി ഇനത്തില്‍ 10 കോടി സ്വന്തമാക്കിയിട്ടില്ല. ജോക്കോവിച്ച് ഇതുവരെ പ്രൈസ് മണിയായി 9.4 കോടി ഡോളര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഫെഡററുടെ നേട്ടം 9.7 കോടിയാണ്.

ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കാനിരിക്കുകയാണ്. 3.85 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ സമ്മാനത്തുക. അതായത് 25,44,84,870 ഇന്ത്യന്‍ രൂപ. ഈ കിരീടം സ്വന്തമാക്കാനായാല്‍ വര്‍ഷാദ്യം തന്നെ സ്വപ്‌നനേട്ടം കൈവരിക്കാന്‍ ഫെഡറര്‍ക്ക് സാധിക്കും. കഴിഞ്ഞ സീസണില്‍ നേട്ടമുണ്ടാക്കിയ ജോക്കോവിച്ചും പ്രതീക്ഷയിലാണ്. ഫ്രഞ്ച് ഓപ്പണിലെ തോല്‍വി കലണ്ടര്‍ ഗ്രാന്‍ഡ്സ്ലാം എന്ന നേട്ടമാണ് ജോക്കോവിച്ചില്‍ നിന്നും തട്ടിയകറ്റിയത്.

ഫോബ്‌സ് പുറത്തുവിട്ട പട്ടിക പ്രകാരം 2015-ല്‍ ഏറ്റവുമധികം സാമ്പത്തിക നേട്ടമുണ്ടാക്കിയ കായികതാരങ്ങളില്‍ അഞ്ചാമനായിരുന്നു റോജര്‍ ഫെഡറര്‍. 58 മില്യണ്‍ ഡോളറാണ് ഫെഡറര്‍ സമ്പാദിച്ചത്. 31 മില്യണ്‍ ഡോളര്‍ സമ്പാദിച്ച ജോക്കോവിച്ച് 13-ാം സ്ഥാനത്തായിരുന്നു പട്ടികയില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News