നിങ്ങള്‍ കണ്ടിരിക്കാന്‍ ഇടയില്ലാത്ത ചില സല്‍മാന്‍ ഖാന്‍ സിനിമകള്‍

സല്‍മാന്‍ ഖാന്‍ വര്‍ഷങ്ങളായി ഇന്ത്യന്‍ വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങാന്‍ തുടങ്ങിയിട്ട്. ഇതിനകം സല്ലുവിന്റെ നിരവധി സിനിമകളും നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട സല്‍മാന്‍ ബോളിവുഡിലേക്ക് ശക്തമായ തിരിച്ചു വരവിനുള്ള ശ്രമത്തിലുമാണ്. ഏതെല്ലാം സല്‍മാന്‍ സിനിമകള്‍ കണ്ടിട്ടുണ്ടെങ്കിലും സല്ലുവിന്റെ കരിയറിന്റെ തുടക്കത്തിലെ ചില സിനിമകള്‍ കണ്ടിരിക്കാന്‍ ഇടയില്ല. താഴെ പറയുന്ന പട്ടികയില്‍ നിങ്ങള്‍ കാണാന്‍ വിട്ടു പോയ സല്‍മാന്‍ സിനിമകള്‍ ഉണ്ടോ?

ചന്ദ്ര മുഖി


ആക്ടര്‍, പെയ്ന്റര്‍ എന്നീ റോളുകള്‍ക്കുപരി സല്‍മാനില്‍ ഒരു എഴുത്തുകാരന്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് മനസ്സിലാക്കിത്തന്ന ചിത്രമായിരുന്നു ചന്ദ്ര മുഖി. 1993-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആശയം എഴുതിയത് സല്‍മാന്‍ ഖാനായിരുന്നു. സല്‍മാന്‍ തന്നെ നായകനായ ചിത്രത്തില്‍ ശ്രിദേവിയായിരുന്നു നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഗന്ധര്‍വരാജ്യത്തു നിന്ന് ഭൂമിയിലെത്തുന്ന രാജകുമാരിയുടെ വേഷമായിരുന്നു ശ്രീദേവിയുടേത്. നഷ്ടപ്പെട്ട തന്റെ മാന്ത്രിക ഇല കണ്ടെടുക്കാന്‍ ഭൂമിയിലെത്തുന്ന ഗന്ധര്‍വ കുമാരി മനുഷ്യനായ സല്‍മാന്റെ രാജാറായ് എന്ന കഥാപാത്രത്തെ കണ്ടുമുട്ടുന്നതുമാണ് തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തില്‍.

സംഗ്ദില്‍ സനം


ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്ന സല്‍മാന്റെ പിന്നിലേക്ക് ചീകിയൊതുക്കിയ ഹെയര്‍ സ്റ്റൈല്‍ പിറന്നത് സംഗ്ദില്‍ സനം എന്ന ചിത്രത്തിലായിരുന്നു. 1994-ലാണ് ചിത്രം പുറത്തിറങ്ങിയത്. സാഹചര്യത്തിനനുസരിച്ച് ബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകളാണ് ചിത്രത്തിന്റെ പ്രതിപാദ്യം. മനീഷ കൊയ്‌രാളയാണ് ചിത്രത്തിലെ നായിക. സാമ്പത്തിക സ്ഥിതി മാറിയപ്പോള്‍ കാമുകിയാല്‍ വഞ്ചിക്കപ്പെട്ട കാമുകന്റെ കഥയാണ് സംഗ്ദില്‍ സനം.

പഥര്‍ കെ ഫൂല്‍


സല്‍മാനും രവീണ ടണ്ടനും ആദ്യമായി ഒന്നിച്ച് അഭിനയിച്ച് 1991-ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്ന പഥര്‍ കാ ഫൂല്‍. ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നായികയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും രവീണയെ തേടിയെത്തി. ഒരു പൊലീസ് ഓഫീസറുടെ മകനുമായി പ്രണയത്തിലാകുന്ന കോമാളിയുടെ മകളുടെ കഥയാണ് പഥര്‍ കെ ഫൂല്‍

കുര്‍ബാന്‍


1991-ല്‍ തന്നെ പുറത്തിറങ്ങിയ മറ്റൊരു ചിത്രമായിരുന്നു കുര്‍ബാന്‍. പട്ടണത്തില്‍ ജനിച്ചു വളര്‍ന്ന് നല്ല വിദ്യാഭ്യാസം നേടിയ ആണ്‍കുട്ടിയും വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ഗ്രാമീണ പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് കുര്‍ബാന്‍ പറയുന്നത്. അയിഷ ജുല്‍കയാണ് ചിത്രത്തിലെ നായിക.

നിശ്ചയ്


സല്‍മാനും കരിഷ്മ കപൂറും ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് നിശ്ചയ്. അഭിഭാഷകനായ സല്‍മാന്‍ കരിഷ്മയുമായി പ്രണയത്തിലാകുന്നു. എന്നാല്‍, കരിഷ്മയാകട്ടെ അവളുടെ വളര്‍ത്തച്ഛന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന സല്‍മാന്റെ കുറേ കാലം മുമ്പ് കാണാതായ സഹോദരന്റെ മകളായിരുന്നു. ബജ്‌റംഗി ഭായ്ജാനിലെ സല്ലുവിന്റെ കഥാപാത്രത്തിന് സമാനമാണ് സല്‍മാന്റെ കഥാപാത്രം.

മഝ്ദാര്‍


സല്‍മാനും മനീഷ കൊയ്‌രാളയും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു മഝ്ധാര്‍. വിവാഹ ജീവിതത്തിലെ താളപ്പിഴകളാണ് ചിത്രത്തിന്റെ ഇതിവൃത്തം. രാഹുല്‍ റോയ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശക്തമായ കഥാപാത്രമായിരുന്നു സല്‍മാന്റേത്.

ജാഗൃതി


നിരവധി ചിത്രങ്ങളില്‍ സല്‍മാനും കരിഷ്മയും ഒന്നിച്ചിട്ടുണ്ടെങ്കിലും ഇരുവരുടെയും ആദ്യ ചിത്രം ജാഗൃതിയായിരുന്നു. ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നെങ്കിലും 90-കളിലെ ബോളിവുഡ് സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു നല്ല സിനിമ തന്നെയാണ് ജാഗൃതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News