ദക്ഷിണാഫ്രിക്കയില്‍ യുവാവിനെ മൂന്നു സ്ത്രീകള്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; ബീജം കവര്‍ന്നു

പോര്‍ട്ട് എലിസബത്ത്: പുരുഷന്‍മാര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് ലോകമാകെ ചര്‍ച്ചചെയ്യപ്പെടുകയും ലൈംഗികാതിക്രമങ്ങള്‍ക്കു പരിഹാരമാര്‍ഗങ്ങളെക്കുറിച്ചു വിവാദങ്ങള്‍ നടക്കുകയും ചെയ്യുന്ന കാലമാണ്. എന്നാല്‍, പുരുഷനെ സ്ത്രീകള്‍ ബലാത്സംഗം ചെയ്തതായി അധികം കേട്ടിട്ടില്ല. ദക്ഷിണാഫ്രിക്കയിലെ പോര്‍ട്ട് എലിസബത്തില്‍ സംഭവിച്ചത് അതാണ്. മൂന്നു സ്ത്രീകള്‍ ചേര്‍ന്നാണ് പുരുഷനെ ബലാത്സംഗം ചെയ്തത്. പുരുഷന്റെ ബീജം കവര്‍ന്നെടുക്കുകയും ചെയ്തു.

പോര്‍ട്ട് എലിസബത്തിലെ കവാസഖെലെയിലാണ് സംഭവം. മയക്കുമരുന്നു നല്‍കി മയക്കിയ ശേഷമായിരുന്നു ക്രൂരത. അതിനു ശേഷം കാറില്‍ കൊണ്ടുപോയി അഞ്ഞൂറു കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് ഉപേക്ഷിച്ചെന്നു ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. പുരുഷനില്‍നിന്നു ശേഷരിച്ച പ്ലാസ്റ്റിക് ബാഗിലാക്കി സ്ത്രീകള്‍ കടന്നു. ബോധം വന്നശേഷം പുരുഷന്‍തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here