ഉള്ളതു പറഞ്ഞാല്‍ – ചിരിയുടെയും ചിന്തയുടെയും പുതുദൃശ്യലോകവുമായി ഡോ. ടി കെ സന്തോഷ് കുമാര്‍ വീണ്ടും മിനിസ്‌ക്രീനില്‍

മലയാള ദൃശ്യമാധ്യമരംഗത്തു രാഷ്ട്രീയ ആക്ഷേപഹാസ്യത്തെ ജനപ്രിയമാക്കിയ ഡോ. ടി കെ സന്തോഷ് കുമാര്‍ വീണ്ടും മിനിസ്‌ക്രീനില്‍. സന്തോഷ് കുമാര്‍ അവതരിപ്പിക്കുന്ന ‘ഉള്ളതു പറഞ്ഞാല്‍’ കൈരളി-പീപ്പിള്‍ ചാനലില്‍ സംപ്രേഷണം ആരംഭിച്ചു.

കാണികളെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയുംചെയ്ത സന്തോഷ് കുമാറിന്റെ ഉള്ളതുപറഞ്ഞാല്‍ പരിപാടിയും ചിരിയുടെയും ചിന്തിയയുയെും പുതിയ ആകാശങ്ങള്‍ തുറന്നിടുന്നതാണ്. സമകാലിക ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായ ഈ പരിപാടി ശക്തമായ രാഷ്ട്രീയ ഇടപെടല്‍ കൂടിയാണ്. ജീവിതത്തിന്റെ സമസ്ത മേഖലകളെയും വിഴുങ്ങുന്ന പ്രതിലോമ രാഷ്ട്രീയത്തിനെതിരെയുള്ള ചെറുത്തുനില്‍പ് അനിവാര്യമാണെന്ന് ഉള്ളതുപറഞ്ഞാല്‍ ഓര്‍മിപ്പിക്കുന്നു. ഗൗരവമായ കാര്യങ്ങളെ സന്തോഷ്‌കുമാര്‍ സ്വതസിദ്ധവും രസകരവുമായ ശൈലിയിലാണ് അവതരിപ്പിക്കുന്നത്.

രസകരമായ കഥകള്‍ പറയണം അതിനാണല്ലോ മാനുഷജന്മം എന്നതാണ് കാഴ്ചപ്പാട്. ചിരിക്കുന്ന കഥയില്‍ സമകാലിക ലോകത്തിന്റെ ദുരന്തങ്ങളില്‍ മുങ്ങിയ ഫലിതങ്ങള്‍ അടയിരിക്കുന്നു. മലയാള ടെലിവിഷനില്‍ ചിരിയുടെയും ചിന്തയുടെയും പുതുദൃശ്യാനുഭവമായി ഉള്ളതുപറഞ്ഞാല്‍ മാറുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel