ലോകത്തെ ഏറ്റവും തൂക്കമുള്ളയാള്‍ 33-ാം വയസില്‍ മരിച്ചു; യാത്രയായത് 444 കിലോ തൂക്കമുണ്ടായിരുന്ന ആന്‍ഡ്രെസ് മൊറീനോ

മെക്‌സിക്കോ സിറ്റി: ലോകത്ത് ഏറ്റവും തൂക്കമുണ്ടായിരുന്നയാള്‍ ഹൃദയാഘാതം മൂലം മരിച്ചു. 444.54 കിലോ തൂക്കമുണ്ടായിരുന്ന മെക്‌സിക്കന്‍ സ്വദേശി ആന്‍ഡ്രെസ് മൊറീനോയാണ് ഇന്നലെ മരിച്ചത്. തൂക്കം കുറയ്ക്കാനുള്ള ശ്രമങ്ങളിലായിരുന്നു ആന്‍ഡ്രെസ്.

ആന്‍ഡ്രെസിന്റെ തൂക്കം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്കു പ്രോത്സാഹനം നല്‍കി ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ കൈയൊപ്പിട്ട് ഷര്‍ട്ട് സമ്മാനിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ തൂക്കം കുറയ്ക്കാനുള്ള ശസ്ത്രക്രിയക്ക് ആന്‍ഡ്രെസ് വിധേയനായിരുന്നു. ശസ്ത്രക്രിയക്കു ശേഷം സന്തോഷവാനായിരുന്ന ആന്‍ഡ്രെസിന് ഇന്നലെ രാവിലെ നെഞ്ചുവേദന വരികയും ആശുപത്രിയിലെത്തിക്കും മുമ്പു മരണത്തിനു കീഴടങ്ങുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News